24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്ക് ഒരുമാസം നഷ്ടമായത് 4 കോടി; ഇരയായത് വീട്ടമ്മമാർ
Uncategorized

ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്ക് ഒരുമാസം നഷ്ടമായത് 4 കോടി; ഇരയായത് വീട്ടമ്മമാർ

തിരുവനന്തപുരം ∙ ‘വർക്ക് ഫ്രം ഹോം,’ ‘വീട്ടിലിരുന്ന് ബിസിനസ്’ എന്നീ രണ്ടു പുതിയ ഓൺലൈൻ തട്ടിപ്പുകളിലൂടെ മലയാളികൾക്കു നഷ്ടമായത് കോടികൾ. കഴിഞ്ഞ ഒരുമാസം കൊണ്ട് 300 പേരിൽ നിന്നായി 4 കോടി രൂപ ഇത്തരത്തിൽ നഷ്ടമായി. പൊലീസിൽ പരാതി ലഭിച്ചതു മാത്രമാണിവ. പരാതിപ്പെടാത്തവരും ഒട്ടേറെയുണ്ടാകുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടൽ. കേരളത്തിലാണ് ഏറ്റവും കൂടുതൽപേർ ഇൗ തട്ടിപ്പിനിരയായത് എന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബംഗാളിലുമായാണ് കേരളത്തിൽ നഷ്ടപ്പെട്ട പണം പിൻവലിച്ചിട്ടുള്ളത്.

തട്ടിപ്പിന് ഇരയായത് കൂടുതലും വീട്ടമ്മമാരാണ്. കേരളത്തിൽ മറ്റ് ഓൺലൈൻ തട്ടിപ്പുകളിലൂടെ മാസം ശരാശരി 10 കോടി രൂപ നഷ്ടമാകുന്നുവെന്നാണു കണക്ക്. അതിനു പുറമേയാണ് ഇൗ പുതിയ തട്ടിപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 40 ലക്ഷം വരെ നഷ്ടമായവരുണ്ട്.ആളെത്തുന്നു. വിൽക്കുന്ന പണം അക്കൗണ്ടിലേക്കു വരുന്നു. ഇങ്ങനെ വിശ്വാസത്തിലെടുക്കുമ്പോൾ കൂടുതൽ സാധനങ്ങൾ ഒരുമിച്ചു വാങ്ങാൻ അവസരം ലഭിക്കുന്നു. അതിനായി ആവശ്യപ്പെടുന്ന നാലോ അഞ്ചോ ലക്ഷം ഇടുന്നു. അതോടെ ഇൗ ഗ്രൂപ്പ് തന്നെ അപ്രത്യക്ഷമാകും. ഏറ്റവും അവസാനം ഇന്നലെ കോഴിക്കോട് നഗരത്തിൽ വീട്ടമ്മയിൽനിന്നു പോയ 4 ലക്ഷം രൂപ പിൻവലിച്ചത് കൊൽക്കത്ത ഹൗറ റെയിൽവേ സ്റ്റേഷനടുത്ത് എടിഎമ്മിൽ നിന്നാണെന്നു കണ്ടെത്തി.

Related posts

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു: സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളം കുറയ്ക്കരുതെന്ന് നിബന്ധന

Aswathi Kottiyoor

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ

Aswathi Kottiyoor

ദയാധനം നൽകാൻ 3 ദിവസം മാത്രം ബാക്കി, അബ്ദുൾ റഹീമിന്റെ മോചനത്തിന് ഇനിയും വേണം നാല് കോടി രൂപ, കിട്ടിയത് 30 കോടി

Aswathi Kottiyoor
WordPress Image Lightbox