• Home
  • Kerala
  • ഒമ്പതാണ്ടിനിപ്പുറവും ദിയ ഫാത്തിമ കാണാമറയത്ത്
Kerala

ഒമ്പതാണ്ടിനിപ്പുറവും ദിയ ഫാത്തിമ കാണാമറയത്ത്

ഇ​രി​ട്ടി: കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്ട് പാ​റ​ക്ക​ണ്ണി വീ​ട്ടി​ൽ സു​ഹൈ​ൽ – ഫാ​ത്തി​മ​ത്ത് സു​ഹ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​ണ്ടു വ​യ​സ്സു​കാ​രി ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തി​ന് ഒ​മ്പ​താ​ണ്ട്.

പൊ​ന്നോ​മ​ന​യു​ടെ വ​ര​വും കാ​ത്ത് ക​ണ്ണീ​രോ​ടെ വ​ഴി​ക്ക​ണ്ണു​മാ​യി കാ​ത്തി​രി​ക്ക​യാ​ണ് മാതാപിതാക്കൾ. മ​ക​ളു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ഇ​രു​ട്ടി​ൽ ത​പ്പു​ന്ന പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ മെ​ല്ലെപ്പോ​ക്ക് ന​യ​ത്തി​ൽ രോ​ഷം കൊ​ള്ളു​ക​യാ​ണ് ഇവർ.ഇ​വ​രു​ടെ നാ​ലു മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ ദി​യ ഫാ​ത്തി​മ​യെ 2014 ആ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചുകൊ​ണ്ടി​രി​ക്കെ കാ​ണാ​താ​യ​ത്. അ​ന്ന് രാ​വി​ലെ മു​ത​ൽ ഉ​ണ്ടാ​യ തോ​രാ​ത്ത മ​ഴ​യി​ൽ വീ​ടി​ന​ടു​ത്തു കൂ​ടി​യു​ള്ള കൈ​ത്തോ​ടി​ലെ വെ​ള്ള​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ കു​ട്ടി അ​ക​പ്പെ​ട്ടു​വെ​ന്നാ​ണ് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

ഇ​ത​നു​സ​രി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പൊ​ലീ​സും പുഴകളിലും മറ്റിടങ്ങളിലും ആ​ഴ്ച​ക​ളോ​ളം തി​ര​ഞ്ഞി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പി​ച്ച​വെ​ച്ചു ന​ട​ക്കാ​ൻ പ​ഠി​ച്ചു വ​രു​ന്ന ത​ങ്ങ​ളു​ടെ പൊ​ന്നു​മോ​ൾ വീ​ടി​ന​ടു​ത്തുനി​ന്നും 85 മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള കൈ​ത്തോ​ട് വ​രെ ന​ട​ന്നുപോ​യി എ​ന്ന് വി​ശ്വ​സി​ക്കാ​ൻ ഒ​മ്പ​തു വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും മാ​താ​പി​താ​ക്ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.

കാ​ണാ​താ​കു​മ്പോ​ൾ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ര​ണ്ട​ര പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി പി. ​സു​കു​മാ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പു​രോ​ഗ​തി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല.

മ​ക​ളു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​രു​ൺ കാ​ര​ണ​വ​ർ മു​ഖേ​ന കു​ട്ടി​യു​ടെ പി​താ​വ് 2016ൽ ​ഹേ​ബി​യ​സ് കോ​ർ​പ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യി 2017 ആ​ഗ​സ്റ്റി​ൽ കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യും അ​ന്ന​ത്തെ ക്രൈം​ബ്രാ​ഞ്ച് ഐ.​ജി ദി​നേ​ശ് ക​ശ്യ​പി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി പ്രേ​മ​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പു​തി​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല.

ഇ​തി​നി​ടെ കാ​ണാ​താ​യ ദി​യ ഫാ​ത്തി​മ​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള കു​ട്ടി​യെ മ​റ്റ് മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും ഒ​രു സ്ത്രീ​യും പു​രു​ഷ​നു​മൊ​പ്പം അ​ങ്ക​മാ​ലി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ക​ട​ക്കു മു​ന്നി​ൽ നി​ൽ​ക്കു​ന്ന​താ​യ സി.​സി ടി.​വി ദൃ​ശ്യം പു​റ​ത്തുവ​ന്നു. ഇ​തുസം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ അ​ന്ന​ത്തെ അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​യി​ട്ടി​ല്ല. കഴിഞ്ഞദിവസം ആ​ലു​വ​യി​ൽ ന​ട​ന്ന നാ​ടി​നെ ന​ടു​ക്കി​യ കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക വാ​ർ​ത്ത കൂ​ടി ചേ​ർ​ത്തുവെ​ച്ചാ​ൽ അ​ങ്ക​മാ​ലി​യി​ൽനി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ പ​ല സം​ശ​യ​ങ്ങ​ൾ​ക്കും ഇ​ട​ന​ൽ​കു​ന്നു​ണ്ട്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ ഉ​ൾ​പ്പെ​ടെ സം​ഘ​ത്തി​ലെ പ​ല ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​വി​സി​ൽനി​ന്ന് വി​ര​മി​ച്ചു.

മ​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ലെ​ന്നും കാ​ണി​ച്ച് ഏ​താ​നും മാ​സം മു​മ്പ് വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് ദി​യ ഫാ​ത്തി​മ​യു​ടെ മാ​താ​പി​താ​ക്ക​ൾ.

പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി , പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ർ​ക്കും ര​ണ്ടു മാ​സം മു​മ്പ് പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

കീ​ഴ്പ്പ​ള്ളി​യി​ലെ കോ​ഴി​യോ​ട്ടെ വീ​ട്ടി​ൽനി​ന്നും താ​മ​സം മാ​റി നാ​ല് മ​ക്ക​ൾ​ക്കൊ​പ്പം പു​തി​യ​ങ്ങാ​ടി ടൗ​ണി​ന​ടു​ത്താണ് ഇ​പ്പോ​ൾ ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്.

Related posts

വി​​ജി​​ല​​ന്‍​സ് കോ​​ട​​തി​​ക​​ളി​​ല്‍ ഇ–​​കോ​​ര്‍​ട്ട് സം​​വി​​ധാ​​നം ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ല്‍

Aswathi Kottiyoor

വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു

Aswathi Kottiyoor

പുരയിടവും കൃഷിയിടവും ഒഴിവാക്കും : എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox