23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കൈയ്യടക്കി തെരുവ് നായ്ക്കൾ –
Kerala Uncategorized

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കൈയ്യടക്കി തെരുവ് നായ്ക്കൾ –

കോഴിക്കോട്: റയിൽവെ സ്റ്റേഷനിൽ എത്തുന്നവർ അൽപ്പമൊന്നു സൂക്ഷിക്കുന്നത് നല്ലതാണ്.റെയില്‍വേ സ്റ്റേഷൻ റോഡ് മുതല്‍ പ്ളാറ്റ് ഫോം വരെ ഏതുനിമിഷവും തെരുവ് നായയുടെ ആക്രമണം ഉണ്ടായേക്കാം.ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റേഷനിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. സ്റ്റേഷനില്‍ യാത്രക്കാര്‍ ട്രെയിൻ കാത്തിരിക്കുന്ന പ്ലാറ്റ് ഫോമുകളും ഇരിപ്പിടങ്ങളും പാളങ്ങളുമൊക്കെ നായ്ക്കള്‍ കയ്യടക്കിയ സ്ഥിതിയാണ്. യഥേഷ്ടം വിഹരിക്കുന്ന നായ്ക്കളുടെ ഇടയിലൂടെ സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെ പേടിച്ചാണ് കടന്നുപോകുന്നത്.

പത്തിലധികം നായ്ക്കള്‍ സ്റ്റേഷൻ വളപ്പില്‍ സ്ഥിരമായുണ്ട്. സ്റ്റേഷൻ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് കീഴിലും പ്ലാറ്റ്‌ഫോമുകളിലും ഇവറ്റകള്‍ കിടന്നുറങ്ങുന്നത് പതിവായി. യാത്രക്കാരുടെയും മറ്റും പിന്നാലെ കുരച്ചു ചാടുന്ന നായ്ക്കള്‍ കടുത്ത ഭീഷണിയായിട്ടും റയിൽവെ അധികൃതർ ഇതൊന്നും അറിഞ്ഞമട്ടില്ല.

വളര്‍ത്തു നായകളെ പലരും ഉപേക്ഷിക്കുന്നതും റെയില്‍വേ സ്റ്റേഷൻ പരിസരത്താണ്. ഇവിടെയുള്ള കുറ്റിക്കാടുകളിലും മറ്റും തമ്ബടിച്ചു കഴിയുന്ന നായ്ക്കള്‍ പെറ്റുപെരുകുകയാണ്. പരിസരങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങളും വെള്ളക്കെട്ടും മാലിന്യങ്ങളുമൊക്കെയും ഇവ പെരുകാൻ കാരണമായിട്ടുണ്ട്. റെയില്‍വേ സുരക്ഷാ ജീവനക്കാര്‍ ഇത് കണ്ടില്ലെന്നു നടിക്കുന്നതും യാത്രക്കാരെ ആശങ്കയിലാക്കുന്നു.

Related posts

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്തും

Aswathi Kottiyoor

വീഡിയോ കോളിൽ കുടുക്കി നഗ്ന വീഡിയോ ചിത്രീകരിച്ചു, 71കാരനായ ഡോക്ടറിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

Aswathi Kottiyoor

പൊലീസിനെ വെല്ലുവിളിച്ച് റീൽസ്, റീൽ ബ്രോയും സംഘവും പെട്ടു; ‘അവസാന മണൽക്കടത്ത് ആഘോഷമാക്കിയതാ സാറേ’യെന്ന് മറുപടി

Aswathi Kottiyoor
WordPress Image Lightbox