25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വൈദ്യുതി സ്മാർട് മീറ്റർ: 3 മാസം സാവകാശം തേടി കേരളം
Kerala

വൈദ്യുതി സ്മാർട് മീറ്റർ: 3 മാസം സാവകാശം തേടി കേരളം

സിപിഎം ദേശീയ നേതൃത്വത്തിന്റെയും ഇടതു ട്രേഡ് യൂണിയനുകളുടെയും കടുത്ത എതിർപ്പിനിടെ, വൈദ്യുതി സ്മാർട് മീറ്റർ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനു 3 മാസം കൂടി സാവകാശം നൽകണമെന്ന് അഭ്യർഥിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തയച്ചു.കേന്ദ്ര ഊർജ മന്ത്രി ആർ.കെ.സിങ്ങിനു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയാണു കത്തയച്ചത്. 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാൻ ടോട്ടക്സ് മോഡലിൽ ടെൻഡർ വിളിച്ചപ്പോൾ ഉപയോക്താക്കൾക്കു മാസം ശരാശരി 100 രൂപ വരെ അധികഭാരം വരുന്ന രീതിയിലുള്ള ക്വട്ടേഷനുകളാണു ലഭിച്ചത്. 
കേന്ദ്രനിയമം അനുസരിച്ച് നടപ്പാക്കിയ സർചാർജ് ഉൾപ്പെടെ നൽകുന്ന ഉപയോക്താക്കൾക്ക് ഇതു ബുദ്ധിമുട്ടാകും. സംസ്ഥാനത്തെ ഗാർഹിക ഉപയോക്താക്കളിൽ 60 ശതമാനവും 100 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവരാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർ നൽകുന്ന നിരക്കിൽ നിന്നു ക്രോസ് സബ്സി‍ഡി നൽകിയാണ് ഇവരുടെ നിരക്ക് കുറച്ചു നിർത്തുന്നത്

ടോട്ടക്സ് മോഡലിനു പകരം ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ മറ്റൊരു മാതൃകയിൽ സ്മാർട് മീറ്റർ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ മാതൃകയിലൂടെ ചെലവ് ചുരുക്കാമെന്നു പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് ഒട്ടാകെ കെ ഫോൺ ശൃംഖല നിലവിൽ വരുന്നതിനാൽ ഈ സംവിധാനം ഉപയോഗിച്ച് സ്മാർട് മീറ്ററിന്റെ ആശയ വിനിമയ സംവിധാനം പ്രവർത്തിപ്പിക്കാൻ സാധിക്കും. ഇതിനു സമയം ആവശ്യമാണ്. ഇന്ത്യയിൽ പ്രസരണ നഷ്ടം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണു കേരളം. ബില്ലിങ് കാര്യക്ഷമത 99% ആണ്. 2017ൽ തന്നെ 100% വൈദ്യുതീകരണം പൂർത്തിയാക്കി. പ്രസരണ,വിതരണ സംവിധാനം നവീകരിക്കുന്നതിനുള്ള കേന്ദ്ര പദ്ധതി അനുസരിച്ചുള്ള ജോലികൾ സംസ്ഥാനത്തു നടന്നു‌കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി

Related posts

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലേക്ക്; മറ്റെന്നാള്‍ വയനാട്ടില്‍ എത്തും

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ

Aswathi Kottiyoor

കോവിഡ് അ​വ​ലോ​ക​ന യോ​ഗം ഇന്ന് ; കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യേ​ക്കി​ല്ല

Aswathi Kottiyoor
WordPress Image Lightbox