22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍
Kerala

ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

ഓണാവധിയും വേളാങ്കണ്ണി പള്ളി പെരുന്നാളും പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ വേളാങ്കണ്ണി റൂട്ടിൽ അധിക ട്രെയിൻ സർവീസ് ആരംഭിച്ചു. എറണാകുളം – വേളാങ്കണ്ണി റൂട്ടിലും, തിരുവനന്തപുരം – വേളാങ്കണ്ണി റൂട്ടിലുമാണ് സർവീസ് ആരംഭിക്കുന്നത്.

ആ​ഗസ്‌ത് 28 മുതൽ സെപ്‌തംബർ 11 വരെയുള്ള തിങ്കളാഴ്‌ചകളിൽ എറണാകുളം – വേളാങ്കണ്ണി വീക്കിലി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ (06039/06040) എറണാകുളത്ത് നിന്ന് പകൽ 1.10ന് പുറപ്പെടും. തിരികെ ചൊവ്വാഴ്‌ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്‌ച പകൽ 11.40ന് എറണാകുളത്തെത്തും. കോട്ടയം, തെന്മല വഴിയാണ് സർവീസ്.

ആ​ഗസ്‌ത് 23 മുതൽ സെപ്‌തംബർ ആറുവരെയുള്ള ബുധനാഴ്‌ചകളിൽ തിരുവനന്തപുരം സെൻട്രൽ വേളാങ്കണ്ണി (06020/06019 ) വീക്കിലി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ പുലർച്ചെ നാലിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. തിരികെയുള്ള സർവീസ് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്‌ച രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തും.

Related posts

പ​ണി​മു​ട​ക്കുദി​വ​സം ജോലിക്കു വരാത്തവർക്കു ശന്പളമില്ല; സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

Aswathi Kottiyoor

കോവിഡ്: അവയവമാറ്റം വേണ്ടവർ പ്രതിസന്ധിയിൽ, രാജ്യത്തു ദിവസവും 17 പേരെങ്കിലും മരിക്കുന്നു.

Aswathi Kottiyoor

വെള്ളിടി മൂന്നിരട്ടി; പൂർണ ബിൽ വന്നപ്പോൾ വാട്ടർചാർജ് വർധന മൂന്നര ഇരട്ടി വരെ

Aswathi Kottiyoor
WordPress Image Lightbox