മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി കടലിൽ വീണു. അപകടത്തിൽപ്പെട്ട ചിറയൻകീഴ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഷിബുവിനെ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ ഷിബുവിന്റെ മുഖത്തും കാലിലും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്.