23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • 64 കൂട്ടം വിഭവങ്ങൾ , ആറന്മുള വള്ളസദ്യക്ക് 
തുടക്കം ; ആദ്യ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു
Kerala

64 കൂട്ടം വിഭവങ്ങൾ , ആറന്മുള വള്ളസദ്യക്ക് 
തുടക്കം ; ആദ്യ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

വള്ളസദ്യ വഴിപാട് നടത്തുന്ന ആള്‍ ക്ഷേത്രസന്നിധിയിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതാണ് ചടങ്ങുകളുടെ ആദ്യഘട്ടം. 52 കരകളില്‍നിന്നുള്ള പള്ളിയോടങ്ങളും വള്ളസദ്യയിൽ പങ്കെടുക്കും.

വള്ളസദ്യക്ക് ആകെ 64 കൂട്ടം വിഭവങ്ങളാണ്‌ വിളമ്പുന്നത്. ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമേ പള്ളിയോടങ്ങളിൽ എത്തുന്നവർ പാടി ചോദിക്കുന്ന ഇരുപത്‌ വിഭവങ്ങൾകൂടി സദ്യക്ക് നൽകും. ഈ വർഷത്തെ വള്ളസദ്യ ഒക്ടോബർ രണ്ടു വരെയാണ്

Related posts

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വം: കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

ഒക്ടോബർ 2,3 തീയതികളിലെ ക്ലീൻ ഓഫീസ് ഡ്രൈവ് വിജയിപ്പിക്കുക: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

വെള്ളിടി മൂന്നിരട്ടി; പൂർണ ബിൽ വന്നപ്പോൾ വാട്ടർചാർജ് വർധന മൂന്നര ഇരട്ടി വരെ

Aswathi Kottiyoor
WordPress Image Lightbox