കേളകം: അശാന്തമായി തുടരുന്ന മണിപ്പൂരിനോട് നിസ്സംഗത തുടരുന്ന ഭരണ സംവിധാനത്തിന് എതിരെ കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല പ്രതിഷേധ ജ്വാല തീർത്തു. ചുങ്കക്കുന്ന് പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചുങ്കക്കുന്ന് ടൗണിൽ അവസാനിച്ചു. പ്രതിഷേധ പ്രകടനത്തിന് മേഖല – യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി. മേഖല രക്ഷാധികാരി റവ.ഫാ. പോൾ കൂട്ടാല പന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശ്രീ. വിമൽ കൊച്ചുപുരയ്ക്കൽ , കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയി നമ്പുടാകം , മേഖല സെക്രട്ടറി കുമാരി മരിയ വലിയ വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. മേഖല ഡയറക്ടർ ഫാ സന്തേഷ് ഒറവാറന്തറ , ഒറ്റപ്ലാവ് യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴിൽ , ചുങ്കക്കുന്ന് യുണിറ്റ് ഡയറക്ടർ ഫാ . ജിജോ പല്ലാട്ട്കുന്നേൽ, വിവിധ യൂണിറ്റുകളിൽ നിന്ന് അനിമേറ്റർമ്മാരും യുവജനങ്ങളും പങ്കെടുത്തു. മേഖല – യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.