• Home
  • Uncategorized
  • മലയാളി തീർഥാടകനെ മക്കയിൽ കാണാതായി
Uncategorized

മലയാളി തീർഥാടകനെ മക്കയിൽ കാണാതായി

റിയാദ്: ഹജ്ജ് കർമം പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം മലയാളി തീർഥാടകനെ കാണാതായി. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെയാണ് (72) 17 ദിവസമായി വിവരമില്ലാത്തത്.

ഹജ്ജ് കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ റൂമിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. റൂമിൽ നിന്ന് പോയ സമയത്ത് രേഖകൾ ഒന്നും തന്നെ എടുത്തിരുന്നില്ല. ഐഡി കാർഡുകളുൾപ്പടെ എല്ലാം റൂമിൽ തന്നെയുണ്ട്. രണ്ട് ദിവസത്തിനുശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഇയാളെ കണ്ടവരുണ്ട്. തനിക്ക് ഹറമിലേക്ക് പോകണമെന്നും രണ്ട് ദിവസമായി റൂമിൽ നിന്ന് പോന്നിട്ടെന്നും തിരികെ റൂമിലേക്ക് തന്നെ മടങ്ങി പോകണമെന്നും പറഞ്ഞതായി ഇവർ പറയുന്നു.

സംസാരത്തിൽ എന്തോ പന്തികേട് തോന്നിയതോടെ ‘നിങ്ങൾ ഇവിടെ ഇരിക്കൂ, ഞങ്ങൾ എത്തിക്കാം’ എന്ന് ഇവർ പറഞ്ഞു. എന്നാൽ അപ്പോഴേക്കും ഈ ഭാഗത്ത് ചെറിയ ആൾത്തിരക്കുണ്ടാവുകയും ഇതിനിടയിൽ മൊയ്തീനെ കാണാതാവുകയുമായിരുന്നു.

കാത്തിരുന്ന് മടുത്ത ഭാര്യയും ഉമ്മയും ഒടുവിൽ ഹജ്ജ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളോടൊപ്പം മദീനയിലേക്ക് പുറപ്പെട്ടു. യുഎഇ, ഒമാന്‍ മക്കയിലെ വിവിധ ആശുപത്രികൾ, കാണാതാവുന്നവർക്ക് വേണ്ടിയുള്ള കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, ത്വാഇഫിലെ മാനസികാശുപത്രി തുടങ്ങിയവ വിവിധയിടങ്ങളിൽ അന്വേഷണം തുടരുകയാണ്. ഇദ്ദേഹം ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0502336683, 0555069786 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related posts

സ്വകാര്യ റബര്‍ ഫാക്ടറിയില്‍ നിന്നു ദുര്‍ഗന്ധം: ശ്വാസം മുട്ടി മൂന്ന് പഞ്ചായത്തിലെ ജനം, ജില്ലാ കളക്ടര്‍ക്ക് പരാതി

Aswathi Kottiyoor

സെറ്റില്‍ നല്‍കിയത് വൃത്തിഹീനമായ കാരവാന്‍, നിര്‍മാതാവിന്‍റെ ഭര്‍ത്താവ് തന്‍റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറി; ഷെയിന്‍ നിഗം ‘അമ്മ’ക്ക് അയച്ച കത്ത് പുറത്ത്

Aswathi Kottiyoor

28 വർഷത്തെ സേവനം തുണ്ടിയിൽ ദേവസ്യ പടിയിറങ്ങുന്നു.

Aswathi Kottiyoor
WordPress Image Lightbox