25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ശക്തമായ മഴ തുടരും; ഒമ്പത്‌ ജില്ലയിൽ നാളെയും മറ്റന്നാളും മഞ്ഞ അലർട്ട്‌
Kerala

ശക്തമായ മഴ തുടരും; ഒമ്പത്‌ ജില്ലയിൽ നാളെയും മറ്റന്നാളും മഞ്ഞ അലർട്ട്‌

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും മധ്യ, തെക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. ഒമ്പത്‌ ജില്ലകളിൽ തിങ്കളും ചൊവ്വയും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ മഞ്ഞ അലർട്ട്‌. ഇവിടെ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മറ്റു ജില്ലകളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ട്‌.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട്‌ ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള മൂന്നു ചക്രവാതച്ചുഴികൾക്കു പുറമെ തിങ്കളാഴ്‌ച്ച പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്‌. 27 വരെ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ ഇവിടെ മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു.

Related posts

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും

Aswathi Kottiyoor

കേരളത്തിൽ പ്രതിവർഷം 66000 പുതിയ അർബുദ രോഗികൾ ഉണ്ടാവുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

യുവ കായിക താരങ്ങൾക്ക് ഫുട്ബോൾ മത്സരം*

Aswathi Kottiyoor
WordPress Image Lightbox