20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • പ്ലസ്​ വൺ: കുട്ടികളില്ലാതെ ഈ വർഷവും 64 ബാച്ചുകൾ
Uncategorized

പ്ലസ്​ വൺ: കുട്ടികളില്ലാതെ ഈ വർഷവും 64 ബാച്ചുകൾ

മ​ല​ബാ​ർ ജി​ല്ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ സീ​റ്റി​നാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം നാ​ല്​ അ​ലോ​ട്ട്​​മെ​ന്‍റു​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​തെ 64 ബാ​ച്ചു​ക​ൾ. മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ ഇ​പ്പോ​ഴും ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ സീ​റ്റി​നാ​യി അ​പേ​ക്ഷ പു​തു​ക്കി കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ്​ മറ്റു പ​ല ജി​ല്ല​ക​ളി​ലും സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്.

ബാ​ച്ച്​ നി​ല​നി​ർ​ത്താ​ൻ വേ​ണ്ട ചു​രു​ങ്ങി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 25 ആ​ണ്. ഇ​തി​ൽ താ​ഴെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ന​ട​ക്കു​ന്ന ബാ​ച്ചു​ക​ളാ​ണ്​ കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ളാ​യി എ​ണ്ണു​ന്ന​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത 63 ബാ​ച്ചു​ക​ളി​ൽ 22 എ​ണ്ണ​വും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്. സീ​റ്റ്​ ക്ഷാ​മ​മു​ള്ള മ​ല​പ്പു​റം, ​പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ൽ കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ളി​ല്ല. ആ​ല​പ്പു​ഴ​യി​ൽ 11ബാ​ച്ചു​ക​ളി​ലും ഇ​ടു​ക്കി​യി​ൽ ഒ​മ്പ​ത്​ എ​ണ്ണ​ത്തി​ലും എ​റ​ണാ​കു​ള​ത്ത്​ ഏ​ഴെ​ണ്ണ​ത്തി​ലും മ​തി​യാ​യ കു​ട്ടി​ക​ളി​ല്ല. കൊ​ല്ലം ജി​ല്ല​യി​ൽ അ​ഞ്ചും തി​രു​വ​ന​ന്ത​പു​രം ഒ​ന്ന്, തൃ​ശൂ​ർ ഒ​ന്ന്, വ​യ​നാ​ട്​ ഒ​ന്ന്, ക​ണ്ണൂ​ർ നാ​ല്, കാ​സ​ർ​കോ​ട്​ മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം 105 ബാ​ച്ചു​ക​ളാ​ണ്​ മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ഒ​രേ വി​ഷ​യ കോ​മ്പി​നേ​ഷ​നി​ൽ ഒ​ന്നി​ൽ അ​ധി​ക​മു​ള്ള ബാ​ച്ചു​ക​ൾ എ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ 14 എ​ണ്ണം മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 15 എ​ണ്ണം കു​ട്ടി​ക​ളി​ല്ലാ​ത്ത​താ​യി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തൊ​ട്ടി​ല്ല. മൂ​ന്ന്​ പ്ര​ധാ​ന അ​ലോ​ട്ട്​​മെ​ന്‍റു​ക​ളും ഒ​രു സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റും ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി. അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടാം സ​പ്ലി​​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റ്​ 23ന്​ ​രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. 24, 25 തീ​യ​തി​ക​ളി​ൽ പ്ര​വേ​ശ​ന​വും ന​ട​ക്കും. ഇ​തി​നു​ശേ​ഷം ഏ​ക​ജാ​ല​ക രീ​തി​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ സ്കൂ​ൾ/​കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​നു​വ​ദി​ക്കും. ട്രാ​ൻ​സ്ഫ​ർ ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന വ​ന്നേ​ക്കും.

Related posts

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

Aswathi Kottiyoor

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

കണ്ണൂർ അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം; മില്ല് പൂർണമായും കത്തിനശിച്ചു

Aswathi Kottiyoor
WordPress Image Lightbox