24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നന്ദിനി പാലിന് വില കൂട്ടി; ലിറ്ററിന് 3 രൂപ, ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍
Kerala

നന്ദിനി പാലിന് വില കൂട്ടി; ലിറ്ററിന് 3 രൂപ, ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍

നന്ദിനി പാലിന് കര്‍ണാടകയില്‍ വില വര്‍ദ്ധിപ്പിച്ചു. കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ഉടൻ വില പരിഷ്കരിക്കാൻ തീരുമാനിച്ചതോടെ നന്ദിനി പാലിന് മൂന്ന് രൂപ വില കൂടുമെന്ന് കെഎംഎഫ് പ്രസിഡന്റ് ഭീമ നായിക് പറഞ്ഞു. ഡെക്കാൻ ഹെറാൾഡ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്വില വര്‍ദ്ധിപ്പിക്കാന്‍ ഫെഡറേഷനില്‍, യൂണിയനുകളുടെയും കര്‍ഷകരുടെയും സമ്മര്‍ദ്ദമുണ്ടെന്ന് ജൂണ്‍ 21 ന് കെഎംഎഫ് ചെയര്‍മാനായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പറഞ്ഞു.ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഇതോടെ 39 രൂപയായിരുന്ന ഒരു ലിറ്റര്‍ പാല്‍ ഇനിമുതല്‍ 43 രൂപ ആയിരിക്കും.നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നാണ്.

നന്ദിനി പാലിന് ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷമായിരുന്നു നന്ദിനി ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ചിരുന്നത്. ഈ വര്‍ഷം വീണ്ടും അഞ്ചു രൂപ കൂട്ടണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം തള്ളിയെങ്കിലും പിന്നീട് രണ്ടു രൂപ കൂട്ടാന്‍ അനുവാദം നല്‍കി.

Related posts

‘കനിവി’ൽ വിരിയുന്നത് സാന്ത്വനത്തിന്റെ പുതു പ്രതീക്ഷകൾ

Aswathi Kottiyoor

ആശ്രയ പദ്ധതിയുടെ വിശദീകരണ യോഗവും അംഗത്വ വിതരണവും

Aswathi Kottiyoor

പെട്ടിമുടി ദുരന്തം അനാഥമാക്കിയ ഗോപിക ഇനി ഡോക്ടർ ആയി സമൂഹത്തെ സേവിക്കും. ആശംസകൾ ഗോപികക്ക്

Aswathi Kottiyoor
WordPress Image Lightbox