24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്
Uncategorized

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. വൈകീട്ട് മൂന്നിന് സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് പ്രഖ്യാപിക്കും.

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന്‍ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിലൊരുങ്ങിയ ന്നാ താന്‍ കേസ് കൊട്, തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക, ഡോ ബിജു സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ അദൃശ്യ ജാലകങ്ങള്‍, തുടങ്ങിയ ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.

അമീന്‍ അസ്‌ലം സംവിധാനം ചെയ്ത് മോമോ ഇന്‍ ദുബായ് മികച്ച കുട്ടികളുടെ ചിത്രത്തിനായി മത്സരിക്കുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വം, രത്തീനയുടെ പുഴു എന്നീ ചിത്രങ്ങളും അവസാന പരിഗണനയിലുണ്ട്. മഹേഷ് നാരാണന്റെ സംവിധാനത്തിലൊരുങ്ങിയ അറിയിപ്പും മത്സരരംഗത്തുണ്ട്. ടൊവിനോ തോമസ് നായകനായ ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാല രണ്ടാം റൗണ്ടിലെത്തിയതായാണ് വിവരം. ജയ ജയ ജയ ജയ ഹേ, പാല്‍തു ജാന്‍വര്‍, കുറ്റവും ശിക്ഷയും, ഇല വീഴാ പൂഞ്ചിറ, മലയന്‍കുഞ്ഞ്, ശ്രീ ധന്യ കാറ്ററിങ് സര്‍വീസ്, വഴക്ക്, കീടം, എന്നീ ചിത്രങ്ങളും പരിഗണനയിലുള്ളതായി സൂചനയുണ്ട്.

ഏകന്‍ അനേകന്‍, അടിത്തട്ട്, ക്ഷണികം, അപ്പന്‍, വിചിത്രം, ആട്ടം, പുല്ല്, തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ബം?ഗാളി സംവിധായകനും നടനുമായ ?ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. പ്രധാന ജൂറിയില്‍ ഡോ കെ എം ഷീബ, വി ജെ ജെയിംസ്, സംവിധായകന്‍ റോയ് പി തോമസ്, നിര്‍മ്മാതാവ് ബി രാകേഷ്, സംവിധായകന്‍ സജാസ് റഹ്മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണുള്ളത്. അവസാന ജൂറിയില്‍ ചലച്ചിത്രപ്രവര്‍ത്തകരായ നേമം പുഷ്പരാജ്, കെ കെ മധുസൂദനന്‍ എന്നിവരും ഉള്‍പ്പെടുന്നു.

Related posts

കൊച്ചിയിൽ നിന്ന് വിയറ്റ്‌നാമിലേക്ക്‌ നേരിട്ട്‌ വിമാനം അടുത്ത മാസംമുതൽ

Aswathi Kottiyoor

കേളകത്തെ കർഷക ദിനാചരണം കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Aswathi Kottiyoor

കാവേരി നദീജല പ്രശ്നം.

Aswathi Kottiyoor
WordPress Image Lightbox