27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേളകം ടൗണിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിൻറെ നേതൃത്വത്തിൽ ആലോചനായോഗം നടന്നു
Uncategorized

കേളകം ടൗണിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിൻറെ നേതൃത്വത്തിൽ ആലോചനായോഗം നടന്നു

കേളകം :കേളകം ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും , ടൗണിലെ ട്രാഫിക് നിയന്ത്രണം സുഗമമാക്കുന്നതിനും വേണ്ടി സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി യോഗം ചേർന്നു. കേളകം പോലീസിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്. കേളകം എസ് എച്ച് ജാൻസി മാത്യു, എസ് ഐ സുനിൽ വളയങ്ങാടൻ , വിവിധ വ്യാപാരി നേതാക്കളായ കൊച്ചിൻ രാജൻ, സജി ജോസഫ്, ജേക്കബ് ചോലമറ്റം, ടിൻ്റോ ലാവണ്യ, സുരേഷ് ബാബു , രവീന്ദ്രൻ നായർ, സുമേഷ് തത്തുപാറ . തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ക്യാമറകളുടെ മറ്റ് അനുബന്ധ സാധനങ്ങളുടെയും എസ്റ്റിമേറ്റ് എടുക്കുന്നതിനും , കൂടുതൽ വ്യാപാരികളെ മറ്റു വ്യാപാര ഇതര സ്ഥാപനങ്ങളെയും ഉദ്യമത്തിലേക്ക് പങ്കെടുക്കുന്നതിനും, വിപുലമായ യോഗം വിളിക്കുന്നതിനും യോഗം തീരുമാനിച്ചു.

Related posts

എകെജി സെൻ്റർ ആക്രമണ കേസ്; പ്രതി സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor

അശ്ലീല കമന്റിട്ട് കോൺഗ്രസിലെ പെൺകുട്ടികളുടെ നാവടക്കാമെന്ന് കരുതേണ്ട’’: വ്യാപക പിന്തുണ

Aswathi Kottiyoor

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുക:ഡിഎംഒ

Aswathi Kottiyoor
WordPress Image Lightbox