27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മഹാരാഷ്ട്രയിൽ ഉരുൾപൊട്ടൽ: 4 മരണം; 30 കുടുംബങ്ങൾ മണ്ണിനടിയിൽ കുടുങ്ങി?
Uncategorized

മഹാരാഷ്ട്രയിൽ ഉരുൾപൊട്ടൽ: 4 മരണം; 30 കുടുംബങ്ങൾ മണ്ണിനടിയിൽ കുടുങ്ങി?

മുംബൈ∙ മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിച്ചു. 30 കുടുംബങ്ങള്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഇതുവരെ 21 പേരെ രക്ഷപെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. മുംബൈയിൽനിന്നു മറ്റു രണ്ട് സംഘങ്ങൾകൂടി ഇവിടേക്കു പുറപ്പെട്ടിട്ടുണ്ട്.

കുന്നിൻ‌ പ്രദേശമായ ഇർസൽവാഡി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തെത്തുടർന്ന് റായിഗഡ് പൊലീസ് കൺ‌ട്രോൾ റൂം ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ച ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.നേരം പുലർന്നതോടെയാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ നൂറിലേറെപ്പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയിലും ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Related posts

ഡാ മോനേ, പടക്കമല്ലേ, സൂക്ഷിക്കണ്ടേ?’ പടക്കപ്പെട്ടി തലയിൽ വച്ച് ഡാൻസ്, എല്ലാം കൂടി ഒരുമിച്ച് പൊട്ടി, വീഡിയോ

Aswathi Kottiyoor

ലൈംഗിക വിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ; സർക്കാരിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം

Aswathi Kottiyoor

ബനിയനും തോർത്തുമുടുത്ത് ഡ്യൂട്ടിക്കെത്തി; യുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ

Aswathi Kottiyoor
WordPress Image Lightbox