23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഗുജറാത്തിൽ പ്രളയം ; ഡൽഹി സാധാരണ നിലയിലേക്ക്‌
Kerala

ഗുജറാത്തിൽ പ്രളയം ; ഡൽഹി സാധാരണ നിലയിലേക്ക്‌

അതിതീവ്ര മഴ പെയ്‌തതോടെ ഗുജറാത്തിലെ രാജ്‌കോട്ടടക്കം പല ജില്ലയിലും പ്രളയസമാനമായ സ്ഥിതി. സൗരാഷ്ട്രയിൽ മേഘവിസ്‌ഫോടനവും ഉണ്ടായി. രാജ്‌കോട്ടിനു പുറമേ, ഭാവ്‌നഗർ, സൂറത്ത്, ഗിർ സോമനാത്‌, ജുനാഗഡ് ജില്ലകളിലെ ജനജീവിതം താറുമാറായി.

റോഡുകൾ വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ ഒഴുകിപ്പോയി. കഴിഞ്ഞ 14 മണിക്കൂറിൽ ഗിർ സോമനാഥ്‌ ജില്ലയിൽ 345 മില്ലി മീറ്ററും രാജ്‌കോട്ടിൽ 250 മില്ലി മീറ്ററും മഴ പെയ്‌തു. സംസ്ഥാനത്തെ 70 ഡാമും കനത്ത ജാഗ്രതയിലാണ്‌. എൻഡിആർഎഫ്‌ സംഘങ്ങളെയടക്കം വിന്യസിച്ചിട്ടുണ്ട്‌. അടുത്ത ദിവസങ്ങളിലും ഗുജറാത്തിൽ അതിതീവ്ര മഴ പ്രവചിച്ചിട്ടുണ്ട്‌.

ജമ്മു കശ്‌മീരിലെ കത്വയിൽ മഴക്കെടുതിയിൽ കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. ഒരാഴ്‌ച പ്രളയം നാശം വിതച്ച ഡൽഹിയിൽ ജനജീവിതം സാധാരണനിലയിൽ എത്തിത്തുടങ്ങി. യമുനയിലെ ജലനിരപ്പ്‌ വീണ്ടും അപകടനില പിന്നിട്ടത്‌ വീണ്ടും ഭീതിയായിട്ടുണ്ട്‌. ഹരിയാനയിലെ ഡാമുകളിൽനിന്ന്‌ അധിക ജലം ഒഴുക്കുന്നതാണ്‌ കാരണം.

Related posts

നാഷണൽ ലോക് അദാലത്ത് ജൂൺ 26ന്

Aswathi Kottiyoor

കയര്‍ ഭൂവസ്ത്രം : പദ്ധതി അവലോകന സെമിനാര്‍ തിങ്കളാഴ്ച

Aswathi Kottiyoor

ബ​ഫ​ർ സോ​ൺ ലഭിച്ചത് 76,378 പ​രാ​തി​ക​ൾ

Aswathi Kottiyoor
WordPress Image Lightbox