23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാരനായ മകനെ മർദിച്ച അച്ഛൻ പിടിയിൽ
Kerala

ഭിന്നശേഷിക്കാരനായ മകനെ മർദിച്ച അച്ഛൻ പിടിയിൽ

ടി വി യുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്ന കാരണത്താൽ ഭിന്നശേഷിക്കാരനായ മകനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.അരിമ്പൂർ മനക്കൊടി നടുമുറി സ്വദേശി മേനങ്ങത്ത് വീട്ടിൽ തിലകൻ (55) എന്ന മാധവനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്‌ച വൈകിട്ടാണ് മകൻ ശിവപ്രസാദിനെ ഇയാൾ ക്രൂരമായി മർദിച്ചത്. തുടയിലും പുറത്തും കൈകളിലുമൊക്കെ അടിയേറ്റ പാടുകളുണ്ട്. മർദനം സഹിക്കവയ്യാതെ വാർഡ് അംഗത്തിന്റെ വീട്ടിലേക്ക് ഓടിയെത്തിയാണ് ശിവപ്രസാദ് സഹായം തേടിയത്. വാർഡ് അംഗം സിന്ധു സഹദേവൻ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന്‌ അന്തിക്കാട് എസ് ഐ എസ് ഐശ്വര്യയുടെ നേതൃത്വത്തിലെത്തിയ പൊലീസ് മറ്റ് നടപടികളെടുത്തു.

Related posts

തക്കാളിക്ക് കേരളത്തിൽ കിലോഗ്രാമിന്‌ 120 രൂപ

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 3.02 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor

ഇരിട്ടി: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന ഇരിട്ടി ഉപജില്ലാ ശാസ്ത്രമേളക്കിടെ സാമൂഹ്യ സേവനവുമായി എൻ എസ് എസ്

Aswathi Kottiyoor
WordPress Image Lightbox