24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൂല്യവർധിത ഉൽപ്പന്നം ഇറക്കാൻ കർഷകസംഘം
Kerala

മൂല്യവർധിത ഉൽപ്പന്നം ഇറക്കാൻ കർഷകസംഘം

കർഷകരെ കൃഷിയിൽ പിടിച്ചുനിർത്താനും വരുമാന വർധനയ്‌ക്കും ലക്ഷ്യമിട്ട്‌ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസേഴ്‌സ്‌ കമ്പനി (എഫ്‌പിഒ) രൂപീകരിക്കാൻ ഒരുങ്ങി കർഷകസംഘം. ഓരോ ജില്ലയിലും അഞ്ചുവീതം കമ്പനി രൂപീകരിക്കും. അത്യുൽപ്പാദന വിത്തുകളും നൂതന കൃഷിരീതികളും ഉപയോഗിച്ച്‌ കൃഷിയിറക്കുക, വിള സംഭരിക്കുക, മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യം. പാലക്കാട്‌, കണ്ണൂർ, കാസർകോട്‌, കൊല്ലം ജില്ലകളിൽ ഏതാനും യൂണിറ്റ്‌ സജ്ജമായി.

കർഷകസംഘത്തിന്‌ 63 ലക്ഷം അംഗങ്ങളും 27,000 യൂണിറ്റുമുണ്ട്‌. അംഗങ്ങളിൽ പകുതി വനിതകളാണ്‌. രാസവളങ്ങളുടെയും കീടനാശിനികളുടെയും അതിപ്രസരം ഒഴിവാക്കിയാണ്‌ കേരളത്തിൽ വലിയവിഭാഗം കർഷകർ കൃഷിയിറക്കുന്നത്‌. ചക്ക, മാങ്ങ എന്നിവ ധാരാളമായി ഉണ്ടെങ്കിലും അതിന്റെ നാലിൽ ഒരുഭാഗംപോലും വിപണിയിൽ എത്തിക്കാൻ കഴിയുന്നില്ല. കേരളത്തിലെ ഏത്തപ്പഴത്തിന്‌ ആഗോളതലത്തിൽ ആവശ്യക്കാരുണ്ട്‌. ഇവ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയാൽ കൂടുതൽ വരുമാനം ഉറപ്പാക്കാം.

ഉൽപ്പാദനവും ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്താകും ഓരോ യൂണിറ്റും ചെയ്യേണ്ട വിളകൾ തീരുമാനിക്കുകയെന്ന്‌ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പറഞ്ഞു. കമ്പനി നിയമം, സഹകരണനിയമം, ചാരിറ്റബിൾ നിയമം എന്നിവ ഏതുപയോഗിച്ചും രജിസ്റ്റർ ചെയ്യാം

Related posts

കാ​ട്ടു​പ​ന്നി ഹോ​ട്ട്‌​സ്‌​പോ​ട്ട് പ​ട്ടി​ക : മ​ല​യോ​ര വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധം

Aswathi Kottiyoor

ജിഎസ്‌ടി : 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓ​ഗസ്റ്റ് ഒന്നു മുതൽ ഇ- ഇൻവോയ്‌സിങ്

Aswathi Kottiyoor

അ​യ്യാ​യി​രം കി​ലോ​മീ​റ്റ​ർ പ്ര​ഹ​ര​ശേ​ഷി; അ​ഗ്നി-5 പ​രീ​ക്ഷ​ണം വി​ജ​യ​ക​രം

Aswathi Kottiyoor
WordPress Image Lightbox