24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കേരളത്തില്‍ എയ്ഡ്‌സ് രോഗികള്‍ കൂടുന്നു
Uncategorized

കേരളത്തില്‍ എയ്ഡ്‌സ് രോഗികള്‍ കൂടുന്നു

കേരളത്തില്‍ പുതുതായി എയ്ഡ്‌സ് രോഗം ബാധിക്കുന്ന യുവാക്കളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി കണക്കുകള്‍. 2022, 23 വര്‍ഷത്തില്‍ 360 യുവജനങ്ങള്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എയ്ഡ്‌സ് രോഗ ബാധിതരായ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ എറണാകുളത്താണ്. 2017, 18 വര്‍ഷത്തില്‍ 308 യുവജനങ്ങളാണ് പുതുതായി രോഗികളായതെന്നും ഇതുസംബന്ധിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.ഇടുക്കി, കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും യുവജനങ്ങളായ രോഗികളുടെ എണ്ണം കൂടിയതായും റിപ്പോര്‍ട്ടലുണ്ട്.

കേരളത്തില്‍ 95% പേരും രോഗികളായത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. രോഗം കൂടുതലും പുരുഷ സ്വവര്‍ഗാനുരാഗികളിലാണെന്നും അതിഥി തൊഴിലാളികളുടെ ഇടയിലും രോഗികള്‍ കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ രേഖകള്‍ പറയുന്നു. ഇവരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനാകാത്തതും കൃത്യമായ പരിശോധന നടത്താനാകാത്തതുമാണ് പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. നിലവില്‍ കേരളത്തില്‍ 30,000ത്തോളം രോഗികളാണ് ഉള്ളത്.
അതേസമയം മികച്ച പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗികളുടെ എണ്ണം കുറവാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Related posts

ഹജ്ജിന് ഇന്ന് പരിസമാപ്തി; വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീർത്ഥാടകര്‍

Aswathi Kottiyoor

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox