കുട്ടികളിലെ മാനസിക സമ്മർദം ലഘൂകരിക്കാനായി കേരള പൊലീസിന്റെ ചിരി പദ്ധതി. കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപ്പെടുലുകൾ മുഖേന വിഷമാവസ്ഥയിലുള്ള കുട്ടികൾക്ക് മാനസിക ആരോഗ്യ പിന്തുണ പ്രദാനം ചെയ്യുന്ന ഒരു പദ്ധതി വികസിപ്പിച്ചെടുക്കുക, കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, വൈകാരികവും, വ്യക്തിപരവുമായ പ്രശ്നങ്ങൾ, പഠന പ്രശ്നങ്ങൾ, ശാരീരികമായ വെല്ലുവിളികൾ എന്നിവ തിരിച്ചറിയുകയും, വേണ്ടവിധം പരിഹരിക്കപ്പെടുകയും ചെയ്യുക എന്നിവയാണ് ചിരി പദ്ധതിയുടെ ലക്ഷ്യങ്ങൾ.
9497900200 എന്ന ഹെൽപ്‌ലൈൻ നമ്പരിലേക്ക് വിളിച്ച് പ്രശ്‌നങ്ങൾ പങ്കു വെക്കാവുന്നതാണ്. 2020ൽ കോവിഡ് ലോക്ഡൗൺ കാലത്താണ് ഈ കൗൺസിലിങ് പദ്ധതി ആരംഭിച്ചത്.