27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 2022ലെ ഓണം വിപണി: മല്ലിയും തുവരപ്പരിപ്പും വാങ്ങിയതിൽ കൺസ്യൂമർഫെഡിന് നഷ്ടം 72 ലക്ഷമെന്ന് റിപ്പോർട്ട്
Kerala

2022ലെ ഓണം വിപണി: മല്ലിയും തുവരപ്പരിപ്പും വാങ്ങിയതിൽ കൺസ്യൂമർഫെഡിന് നഷ്ടം 72 ലക്ഷമെന്ന് റിപ്പോർട്ട്

2022ലെ ഓണം വിപണിയിലേക്ക് മല്ലിയും തുവരപ്പരിപ്പും വാങ്ങിയതിൽ കൺസ്യൂമർഫെഡിന് 72 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. മാർക്കറ്റിലെ മൊത്തംവിലയേക്കാൾ കൂടിയ നിരക്കിലാണ് കൺസ്യൂമർഫെഡ് ഓണം സബ്സിഡി വില്പനക്കായി മല്ലിയും തുവരപ്പരിപ്പും വാങ്ങിയത്. ഈയിനത്തിൽ ഏകദേശം 72 ലക്ഷത്തോളം രൂപയുടെ നഷ്ടം കൺസ്യൂമർഫെഡിന് ഉണ്ടായെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്

ഏറ്റവും താഴ്ന്ന ക്വട്ടേഷൻ നൽകിയവരുമായി ചർച്ച നടത്തി പരമാവധി വിലകുറച്ച് വാങ്ങുവാൻ 2022 ആഗസ്റ്റ് അഞ്ചിന് പർച്ചേസ് കമ്മിറ്റി കൂടിയെങ്കിലും മാർക്കറ്റിലെ മൊത്തവിലയുമായി മറ്റു വിലകൾ താരതമ്യം ചെയ്തതായി രേഖയില്ല. പഞ്ചസാര വാങ്ങിയതിലും മാർക്കറ്റിലെ മൊത്തവിലയേക്കാൾ നേരിയ വില വർധനവുണ്ട്. ഭാവിയിൽ കൺസ്യൂമർഫെഡ് നടത്തുന്ന പർച്ചേസുകളിൽ മാർക്കറ്റിലെ മൊത്ത വിലയുമായി ലേലക്കാരുടെ വിലകൾ താരതമ്യം ചെയ്യണമെന്നും കുറഞ്ഞ വിലയിൽ പർച്ചേസ് നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശം നൽകി

സബ്സിഡി നിരക്കിൽ വിതരണം ചെയ്ത സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികൾ വിവിധയിടങ്ങളിൽ നിന്ന് പരിശോധന വിഭാഗത്തിന് ലഭിച്ചു. ഓണം സബ്സിഡി വില്പനയുമായി ബന്ധപ്പെട്ട് ഗുണനിലവാര പരിശോധന നടത്തിയ എഫ്.ക്യു ലാബ് ആൻഡ് റിസർച്ച് സെന്ററിനെയാണ് ചുമതലപ്പെടുത്തിയത്. ഈ ഏജൻസിയുടെ യോഗ്യതയും അവർ സമർപ്പിച്ച ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സംശയാസ്പദമാണ്. അതിനാൽ ഭാവിയിൽ ഇത്തരം വിപണികൾ നടത്തുമ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ഗുണനിലവാര പരിശോധന കൂടി ഉൾപ്പെടുത്തണമെന്ന് ധനകാര്യ പരിശോധന വിഭാഗം നിർദേശിച്ചു

2022ലെ ഓണ വിപണിയോടനുബന്ധിച്ച് 1509 ഓണച്ചന്തകൾ വിവിധ സർവിസ് സഹകരണ വഴി നടത്തി. സഹകരണ സംഘങ്ങൾക്ക് നൽകുന്ന സാധനങ്ങൾ യഥാസമയം ക്യത്യമായ അളവിലും തൂക്കത്തിലും അർഹമായ ഗുണഭോക്താക്കൾക്ക് ലഭ്യമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൺസ്യൂമർഫെഡോ സഹകരണ വകുപ്പോ പരിശോധന നടത്തിയിട്ടില്ല. ഗുണഭോക്താക്കൾക്ക് സബ്സിഡി ചന്തകളുടെ പൂർണമായ പ്രയോജനം ലഭ്യമാകുന്നുവെന്ന് സഹകരണ വകുപ്പ് വഴി സർക്കാർ നിരീക്ഷിക്കണം.

വിലക്കയറ്റ നിയന്ത്രണത്തിനും വിപണി ഇടപെടലുകൾക്കുമായി ഈ മേഖലയിൽ സർക്കാർ വിനിയോഗിക്കുന്ന പണം കൂടുതൽ സുതാര്യതയും പ്രയോജനവും ലഭ്യമാക്കണം. കൺസ്യൂമർഫെഡിന്‍റെ വാർഷിക ഓഡിറ്റിങ് 2017 വരെയെ പൂർത്തിയാക്കിയിട്ടുള്ളൂ. സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റിങ് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

Related posts

ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തിയാക്കും; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുന്നു

Aswathi Kottiyoor

ഇന്ന് അരലക്ഷത്തിലേറെ കോവിഡ് രോഗികള്‍, ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവ്’: ആശങ്ക വേണ്ടെന്ന് വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox