25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സെൽഫി എടുക്കുന്നതിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിൽനിന്ന് 45,000 രൂപ തട്ടിയെടുത്തു
Uncategorized

സെൽഫി എടുക്കുന്നതിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിൽനിന്ന് 45,000 രൂപ തട്ടിയെടുത്തു

മുംബൈ∙ മൊബൈൽ ഫോണിൽ സെൽഫി പകർത്തുന്നതിനിടെ യുവതിയെ വളഞ്ഞ് എട്ടംഗ സംഘം പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ രാജൂർ ഘട്ടിലാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിൽനിന്ന് 45,000 രൂപയും പ്രതികൾ തട്ടിയെടുത്തു.

വ്യാഴാഴ്ച വൈകിട്ട് യുവതിയും ആൺസുഹൃത്തും കൂടി നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം. റോഡിൽനിന്നു സെൽഫി പകർത്തുന്നതിനിടെ ഇരുവരെയും വളഞ്ഞ എട്ടംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബോറഖേഡി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജിതമാണെന്ന് ബോറഖേഡി സ്റ്റേഷൻ ഹൗസ് ഓഫിസർ മാധവറാവു ഗരുഡ് വ്യക്തമാക്കി.

Related posts

‘വലത് വശത്തെ ഉളിപ്പല്ല് ഇല്ല, പിടികൂടിയ കടുവയെ കാട്ടില്‍ തുറന്ന് വിടില്ല’; നി‍ർണായക തീരുമാനം അറിയിച്ച് ഡിഎഫ്ഒ

Aswathi Kottiyoor

കാഫിർ സ്ക്രീൻ ഷോട്ട് ; ‘പൊലീസിന്‍റെ തുടർ നീക്കങ്ങൾ ശരിയായ ദിശയിലാകണം’, ഹർജി തീര്‍പ്പാക്കി ഹൈക്കോടതി

Aswathi Kottiyoor

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും

Aswathi Kottiyoor
WordPress Image Lightbox