23.3 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുന്ന ജോലികള്‍ക്ക് ഇന്ന് തുടക്കമാകും.
Uncategorized

ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുന്ന ജോലികള്‍ക്ക് ഇന്ന് തുടക്കമാകും.

ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുന്ന ജോലികള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. ബെംഗളൂരുവിലെ ഇസ്രൊ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് വഴിയാണ് ഇനി പേടകവുമായുള്ള ആശയവിനിമയം നടക്കുക. ഇത്തരത്തില്‍ നാല് ഭ്രമണപഥ മാറ്റങ്ങളാണ് ആകെ നടക്കാനുള്ളത്.

അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങ്. ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുന്ന ജോലികള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. ബെംഗളൂരുവിലെ ഇസ്രൊ ടെലിമെട്രി , ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് വഴിയാണ് ഇനി പേടകവുമായുള്ള ആശയവിനിമയം നടക്കുക.

ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടും. ആഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാന്‍ഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് നാല്‍പ്പത്തിയേഴിന് പേടകം ചന്ദ്രനില്‍ കാല്‍ തൊടുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് യു ഗര്‍ത്തത്തിന് അടുത്താണ് ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്നത്. ലാന്‍ഡിങ്ങ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക് വരും. ലാന്‍ഡറിലെ ശാസ്ത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ നേരമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

Related posts

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയിൽ സീറ്റുകള്‍ കൂട്ടും, സര്‍ക്കാര്‍ സ്കൂളില്‍ 30%, ഏയ്ഡഡ് സ്കൂളിൽ 20%

മൂവാറ്റുപുഴയിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു, കഴുത്തിൽ ആഴത്തിൽ മുറിവ്; അന്വേഷണം അസം സ്വദേശിയിലേക്ക്

Aswathi Kottiyoor

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ​രോ​ഗി മരിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox