23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ധനവകുപ്പ് പിടിച്ചെടുത്ത് അജിത് പവാർ; ഏക്നാഥ് ഷിൻഡെയുടെ പ്രാധാന്യം മങ്ങുന്നോ?
Uncategorized

ധനവകുപ്പ് പിടിച്ചെടുത്ത് അജിത് പവാർ; ഏക്നാഥ് ഷിൻഡെയുടെ പ്രാധാന്യം മങ്ങുന്നോ?

മുംബൈ∙ ശിവസേന–ബിജെപി സഖ്യത്തോടൊപ്പം സർക്കാരിന്റെ ഭാഗമായി ചേർന്ന് ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യവകുപ്പിന്റെയും പ്ലാനിങ് വകുപ്പിന്റെയും ചുമതല നല്‍കിയതോടെ പ്രഭാവം മങ്ങുമെന്ന പേടിയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. പ്രധാന വകുപ്പുകൾ എൻസിപിക്ക് നൽകിയതിൽ ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ അസ്വസ്ഥതകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എൻസിപി പിളർത്തി സർക്കാരിന്റെ ഭാഗമായപ്പോൾ തന്നെ അജിത് പവാർ ധനവകുപ്പിനായി പിടിമുറുക്കിയിരുന്നു. ഇതിനെതിരെ ഷിൻഡെ വിഭാഗം ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയത്. പ്രധാനപ്പെട്ട വകുപ്പുകൾ നൽകിയാൽ തന്റെയും സംഘത്തിന്റെയും പ്രധാന്യം കുറയുമെന്നായിരുന്നു ഏക്നാഥ് ഷിൻഡെയുടെ വാദം. ഇതു പരിഗണിക്കാതെ വകുപ്പുകൾ നൽകിയത് തർക്കം രൂക്ഷമാക്കുമെന്നാണു സൂചന. ഇന്നലെയാണ് എൻസിപി മന്ത്രിമാരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.

മുൻശിവസേന സർക്കാരിലും അജിത് പവാർ പ്രധാന വകുപ്പുകൾ നയിച്ചിരുന്നതാണ് ഷിൻഡെ വിഭാഗത്തിന്റെ അതൃപ്തിക്കുള്ള കാരണം. ഇത് തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ എൻസിപി വിമത നേതാക്കളുടെ വരവിൽ ബിജെപിക്കുള്ളിലും അതൃപ്തികളുണ്ട്. ബിജെപിയുടെ എതിരാളികളായിരുന്നവർ പെട്ടെന്നെത്തി മന്ത്രിമാരായതാണ് അതൃപ്തിക്കുള്ള കാരണം.

അജിത് പവാർ ഉൾപ്പെടെ എൻസിപി എംഎൽഎമാർ കഴിഞ്ഞ മാസമാണ് ശിവസേന–ബിജെപി സഖ്യത്തോടൊപ്പം ചേർന്നത്.

Related posts

ബൈക്ക് യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം; വാരിയെല്ലിന് പരിക്ക്

Aswathi Kottiyoor

ജോലിചെയ്ത് ജീവിക്കാനുള്ള ശേഷിയില്ല’: ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി.*

Aswathi Kottiyoor

മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി മര്‍ദിച്ചു, ‘മൂര്‍ച്ചയുള്ള വസ്തുകൊണ്ട് പിന്നില്‍ നിന്ന് കുത്തി’

Aswathi Kottiyoor
WordPress Image Lightbox