28 C
Iritty, IN
August 19, 2024
  • Home
  • Kerala
  • ട്രാപ്‌ കേസുകളിൽ റെക്കോഡ്‌ നേട്ടം ; അഴിമതിമുക്ത കേരളത്തിലേക്ക്‌ പുതുചുവട്
Kerala

ട്രാപ്‌ കേസുകളിൽ റെക്കോഡ്‌ നേട്ടം ; അഴിമതിമുക്ത കേരളത്തിലേക്ക്‌ പുതുചുവട്

അഴിമതിക്കാരെ കണ്ടെത്താനായി വിജിലൻസ്‌ നടത്തുന്ന ട്രാപ്‌ കേസുകളുടെ എണ്ണത്തിൽ വർഷത്തിന്റെ ആദ്യപാതി പിന്നിട്ടപ്പോൾ റെക്കോഡ്‌ നേട്ടം. ജൂൺ 30 വരെ 33 ട്രാപ്‌ കേസാണുള്ളത്‌. വീടുകളിലും ഓഫീസുകളിലും മിന്നൽ പരിശോധന നടത്തിയാണ്‌ വിജിലൻസ്‌ അഴിമതിക്കാർക്ക്‌ ‘ട്രാപ്‌’ ഒരുക്കുന്നത്‌. ഒമ്പതു വർഷത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ പിടിച്ചത്‌ 2022ലായിരുന്നു. 47 കേസാണ്‌ കഴിഞ്ഞവർഷം പിടിച്ചതെങ്കിൽ ഇക്കൊല്ലം പകുതി പിന്നിടുമ്പോഴേക്ക്‌ ഈ സംഖ്യയോട്‌ അടുത്തു. ഇത്‌ അഴിമതിമുക്ത കേരളമെന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ച്‌ വിജിലൻസ്‌ ജാഗ്രതയോടെ മുന്നേറുന്നുവെന്നാണ്‌ സൂചിപ്പിക്കുന്നത്‌. 2015ലും 16ലും 20 കേസ്‌ വീതമാണുണ്ടായിരുന്നത്‌. 2017ൽ 21, 2018ൽ 16, 2019ൽ 17, 2020ൽ 24, 2021ൽ 30 എന്നിങ്ങനെയായിരുന്നു.

ഈ വർഷം മിന്നൽ പരിശോധനയിൽ ഒരു കോടിയിലധികം രൂപ കൈക്കൂലിപ്പണവുമായി പാലക്കാട്ടെ വില്ലേജ്‌ ഫീൽഡ്‌ അസിസ്റ്റന്റ്‌ പിടിയിലായി. തൃശൂരിലെ ഓർത്തോപീഡിക്‌ സർജനെ പിടികൂടിയപ്പോൾ കിട്ടിയത്‌ 15 ലക്ഷം. കോഴിക്കോട്ട്‌ മറ്റൊരു ഡോക്ടറിൽനിന്ന്‌ പിടിച്ചത്‌ 11 ലക്ഷവും ലോക്കറിലുണ്ടായിരുന്ന ഒന്നരക്കിലോ സ്വർണവും. ഈ വർഷം 46 രഹസ്യാന്വേഷണവും 43 പ്രാഥമികാന്വേഷണവും 42 വിജിലൻസ്‌ അന്വേഷണവും 489 മിന്നൽ പരിശോധനയുമാണുണ്ടായത്‌. അനധികൃത സ്വത്ത്‌ സമ്പാദനത്തിൽ 93 കേസ്‌ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. മുൻവർഷങ്ങളിൽ യഥാക്രമം 82ഉം 79ഉം ആയിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള 5279 പരാതിയാണ്‌ പൊതുജനങ്ങളിൽനിന്ന്‌ ലഭിച്ചത്‌.

വിളിക്കാം വിജിലൻസിനെ
അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അറിയിക്കണമെന്ന്‌ വിജിലൻസ്‌ മേധാവി മനോജ്‌ എബ്രഹാം പറഞ്ഞു. ടോൾ ഫ്രീ നമ്പർ: 1064. വാട്ട്‌സാപ്‌: 8592900900.

Related posts

വിവിധ ചികിത്സാസഹായ പദ്ധതികൾക്കായി 31.68 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor

സ്‌ത്രീധനം വാങ്ങിയാൽ ബിരുദം പിൻവലിക്കാം ; 70,911 വിദ്യാർഥികൾ സത്യവാങ്‌മൂലം നൽകി.

Aswathi Kottiyoor

അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ സൂക്ഷ്മതല ആസൂത്രണ രേഖ ആഗസ്‌റ്റോടെ

Aswathi Kottiyoor
WordPress Image Lightbox