25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്; സമാന്തര പാതകൾക്ക് അതിരിടുന്ന പണി പാതിവഴിയിൽ നിലച്ചു
Kerala

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്; സമാന്തര പാതകൾക്ക് അതിരിടുന്ന പണി പാതിവഴിയിൽ നിലച്ചു

കേ​ള​കം: നി​ർ​ദി​ഷ്ട മാ​ന​ന്ത​വാ​ടി -ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം റോ​ഡി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ​മാ​ന്ത​ര പാ​ത​ക​ൾ​ക്ക് അ​തി​രു​ക​ല്ലി​ടു​ന്ന പ​ണി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. മാ​ർ​ച്ച് 31ന​കം അ​തി​രു​ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച് സാ​മൂ​ഹി​കാ​ഘാ​ത​പ​ഠ​ന​വും സ്ഥ​ല​മേ​റ്റെ​ടു​പ്പും ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു.

ഇ​ത് പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ നി​ർ​ദി​ഷ്ട​പാ​ത​യു​ടെ ഇ​രു​വ​ശ​വു​മു​ള്ള ഭൂ​വു​ട​മ​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ട​മോ വീ​ടോ നി​ർ​മി​ക്കാ​ൻ ഇ​നി​യും ഏ​റെ​നാ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. നി​ർ​ദി​ഷ്ട പാ​ത​യോ​ര​ത്തെ നി​ർ​മി​തി​ക​ൾ​ക്ക് അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ന്നാ​ണ് ഭൂ​വു​ട​മ​ക​ളു​ടെ ആ​രോ​പ​ണം.

63.5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ത​യി​ൽ അ​മ്പാ​യ​ത്തോ​ട് മു​ത​ൽ മ​ട്ട​ന്നൂ​ർ വ​രെ​യു​ള്ള 40 കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ ഭൂ​രി​ഭാ​ഗ​വും അ​തി​രു​ക​ല്ല് സ്ഥാ​പി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ഈ ​പാ​ത​യി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ൽ സ​മാ​ന്ത​ര പാ​ത​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

കേ​ള​കം ടൗ​ണി​നെ ഒ​ഴി​വാ​ക്കി വി​ല്ലേ​ജ് ഓ​ഫി​സ് മു​ത​ൽ മ​ഞ്ഞ​ളാം​പു​റം യു.​പി സ്കൂ​ൾ​വ​രെ 1.125 കി​ലോ​മീ​റ്റ​ർ, പേ​രാ​വൂ​ർ ടൗ​ണി​നെ ഒ​ഴി​വാ​ക്കി കൊ​ട്ടം​ചു​രം മു​ത​ൽ തെ​രു​വ​രെ 2.525 കി​ലോ​മീ​റ്റ​ർ, തൃ​ക്ക​ടാ​രി​പ്പൊ​യി​ലി​ൽ 550 മീ​റ്റ​ർ, മാ​ലൂ​രി​ൽ 725 മീ​റ്റ​ർ, ശി​വ​പു​രം മു​ത​ൽ മ​ട്ട​ന്നൂ​ർ വ​രെ 4.495 കി​ലോ​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മാ​ന്ത​ര പാ​ത​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ കേ​ള​കം, തൃ​ക്ക​ടാ​രി​പ്പൊ​യി​ൽ, മാ​ലൂ​ർ, ശി​വ​പു​രം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ അ​തി​രു​ക​ൾ അ​ള​ന്ന് ക​ല്ല് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

മാ​ന​ന്ത​വാ​ടി മു​ത​ൽ അ​മ്പാ​യ​ത്തോ​ട് വ​രെ ര​ണ്ടു​വ​രി​പ്പാ​ത​യും അ​മ്പാ​യ​ത്തോ​ട് മു​ത​ൽ മ​ട്ട​ന്നൂ​ർ വ​രെ നാ​ലു​വ​രി​യു​മാ​യി 68.5 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 24 മീ​റ്റ​ർ വീ​തി പാ​ത​യാ​ണ് നി​ർ​മി​ക്കു​ക. അ​മ്പാ​യ​ത്തോ​ട് മു​ത​ൽ മ​ട്ട​ന്നൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്റെ ന​വീ​ക​ര​ണ​ത്തി​നാ​യി 90.60 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഈ ​ഭാ​ഗ​ത്താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ക.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് മു​മ്പുത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഗ​താ​ഗ​ത​ത​ട​സ്സം കൂ​ടാ​തെ എ​ത്തി​ച്ചേ​രാ​വു​ന്ന റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​താ​ണ്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി നാ​ലു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും റോ​ഡു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല.

Related posts

വിദ്യാകിരണം പദ്ധതി : 45,313 ലാപ്‌ടോപ് വിതരണം തുടങ്ങി ; ആദ്യഘട്ടത്തിൽ മുഴുവൻ പട്ടികവർഗ വിദ്യാർഥികൾക്കും ലാപ്‌ടോപ്‌

Aswathi Kottiyoor

ആര്‍ച്ച രാജന് അനുമോദനം

Aswathi Kottiyoor

സ്വർണ വിലയിൽ വീണ്ടും വർധന; പവന് 160 രൂപ കൂടി…

WordPress Image Lightbox