22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അടച്ചിട്ട കെട്ടിടങ്ങളിൽ റീഡിങ് എടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ മീറ്ററുകള്‍‍ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി
Kerala

അടച്ചിട്ട കെട്ടിടങ്ങളിൽ റീഡിങ് എടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ മീറ്ററുകള്‍‍ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി

അടച്ചിട്ട കെട്ടിടങ്ങളിൽ റീഡിങ് എടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ ഉപഭോക്താക്കൾ എനർജി മീറ്ററുകള്‍‍ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ദീര്‍ഘ കാലത്തേക്ക് വീട് പൂട്ടിപോകുന്ന സാഹചര്യത്തില്‍ നടപടികള്‍ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍തന്നെ നിലവിലുണ്ട്. വിവരം അറിയിച്ചാൽ പ്രത്യേക റീഡിങ് എടുക്കുന്നതിനും ആവശ്യമായ തുക മുന്‍‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും‍ കെ.എസ്.ഇ.ബി നൽകും.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ പുറത്തിറക്കിയ വൈദ്യുതി റീഡിങ്, ബില്ലിങ് എന്നിവ സംബന്ധിയായ ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ 111 വ്യവസ്ഥ പ്രകാരം ബില്ലിങ് കാലയളവുകള്‍‍ക്കപ്പുറം റീഡിങ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കണം. പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിഷ്കര്‍‍ഷിച്ചിട്ടുണ്ട്.

അതിനാൽ മീറ്റര്‍‍ റീഡിങ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍‍പ്പടെയുള്ള നടപടികള്‍ ഒഴിവാക്കുന്നതിനും ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ചീഫ് പേഴ്സണല്‍ ഓഫീസര്‍ ഇന്‍‍ ചാര്‍‍ജ്ജ് ഓഫ് പബ്ലിക് റിലേഷന്‍‍സ് ഓഫീസര്‍ അറിയിച്ചു.

Related posts

മഞ്ഞ, പിങ്ക് കാർഡുകൾക്ക് 15ന് മുമ്പ്, ബാക്കിയുള്ളവർക്ക് അത് കഴിഞ്ഞ്; സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കി

Aswathi Kottiyoor

സഫലം 2022 ആപ്പിലും ഫലമറിയാം

Aswathi Kottiyoor

ഹ​ർ​ത്താ​ൽ: അ​ക്ര​മ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രെ ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്യും

Aswathi Kottiyoor
WordPress Image Lightbox