25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തൃശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ച് മൂടി
Uncategorized

തൃശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ച് മൂടി

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കര വാഴക്കോടാണ് സംഭവം നടന്നത്. റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബര്‍ തോട്ടം.

വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ അസ്ഥികൂടം പരിശോധനയില്‍ കണ്ടെത്തി. രണ്ടര മാസത്തെ പഴക്കമാണ് ഇതിന് സംശയിക്കുന്നത്. വേഗം അഴുകിപ്പോകാന്‍ എന്തെങ്കിലും രാസപദാര്‍ത്ഥം കലര്‍ത്തിയോ എന്ന് വ്യക്തമല്ല. ഇക്കാര്യം അടക്കം പരിശോധിക്കേണ്ടതുണ്ട്. സ്ഥലമുടമ റോയ് വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം.

Related posts

കുസാറ്റ് ദുരന്തം; 2 പേരുടെ ആരോഗ്യനിലയിൽ പുരോഗതി, അപകടസമയത്ത് 6 പൊലീസുകാരുണ്ടായിരുന്നുവെന്ന് മന്ത്രി

Aswathi Kottiyoor

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കാറിലെത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി.*

Aswathi Kottiyoor

വന്യമൃഗ ശല്യം ; പാലുകാച്ചിയിലെ ജനങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലേക്കും ഫോറെസ്റ്റ് ഓഫീസിലേക്കും മാർച്ചും ധർണ്ണയും നടത്തി

Aswathi Kottiyoor
WordPress Image Lightbox