∙ പുതിയ പ്ലാന്റിന് കാത്തിരിപ്പേറുന്നു കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലയിലെ 19,929 ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യം 20 വർഷത്തിലേറെയായി ശേഖരിച്ചു സംസ്കരിക്കുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു (ഐഎംഎ) കീഴിൽ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഇമേജ് ആണ്. സംസ്കരിക്കേണ്ട മാലിന്യത്തിന്റെ അളവു ദിനംപ്രതി വർധിക്കുന്നതു കണക്കിലെടുത്ത് പുതിയ പ്ലാന്റുകൾ സ്ഥാപിക്കാൻ നിർദേശങ്ങൾ വന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. കണ്ണൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ സ്ഥലം കണ്ടെത്തിയെങ്കിലും പ്ലാന്റ് തുടങ്ങാനായില്ല. പത്തനംതിട്ട അടൂരിൽ പുതിയ പ്ലാന്റിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതി 2 മാസത്തിനുള്ളിൽ ലഭിക്കുമെന്നാണു പ്രതീക്ഷ.
കോവിഡ്: കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം ബയോമെഡിക്കൽ മാലിന്യം