27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ട്രെയിനിൽ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം; വിമുക്തഭടൻ അറസ്റ്റിൽ
Uncategorized

ട്രെയിനിൽ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം; വിമുക്തഭടൻ അറസ്റ്റിൽ

തിരുവനന്തപുരം : ട്രെയിനിൽ നിന്ന് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം. വിമുക്തഭടനായ മധ്യവയസ്കനെ സ്കൂള്‍ അധികൃതര്‍ പിടികൂടി റെയില്‍വെ പൊലീസില്‍ ഏല്‍പ്പിച്ചു.

തിരുവനന്തപുരം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. കൊല്ലത്ത് ജോലി ചെയ്യുന്ന സുരേഷ് കുമാര്‍ ട്രെയിനില്‍ മടങ്ങുമ്പോള്‍ ചിറയന്‍കീഴ് സ്റ്റേഷനില്‍ വെച്ചാണ് സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നത്.

റെയില്‍വെ ട്രാക്കിന് സമീപത്ത് കൂടി നടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു അശ്ലീല പ്രദര്‍ശനം. സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ഇയാള്‍ ആഴ്ചകളായി ഇത് തുടര്‍ന്നതോടെ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

രക്ഷയില്ലാതായതോടെയാണ് ട്രെയിനില്‍ കയറി ഇയാളെ പിടികൂടിയത്. ചിറയന്‍കീഴ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ശുചിമുറിയില്‍ കയറുന്ന സുരേഷ്, ഗ്ലാസ് ജനല്‍ അഴിച്ചുമാറ്റിയാണ് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത കാണിച്ചിരുന്നത്. ഇന്നലെ വൈകീട്ട് സ്കൂളിലെ അധ്യാപകരും മറ്റു സ്റ്റാഫുകളും ആസൂത്രിതമായ ട്രെയിനില്‍ കയറി ഇയാളെ പിടിക്കുകയായിരുന്നു. പിന്നീട് റെയില്‍വെ പൊലീസിന് കൈമാറി.

Related posts

അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി

Aswathi Kottiyoor

‘കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ’; എസ്എഫ്ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ഗണേഷ് കുമാറിന് സിനിമയില്ല, ഗതാഗതം മാത്രം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Aswathi Kottiyoor
WordPress Image Lightbox