21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ആറളം വനാതിർത്തിയിൽ തൂക്കു വൈദ്യുതിവേലി; നടപടികൾ ആരംഭിച്ചതായി കേളകം പഞ്ചായത്ത്‌
kannur

ആറളം വനാതിർത്തിയിൽ തൂക്കു വൈദ്യുതിവേലി; നടപടികൾ ആരംഭിച്ചതായി കേളകം പഞ്ചായത്ത്‌

കേ​ള​കം: കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ തൂ​ക്കു​വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​ടി. അ​നീ​ഷ് അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ള​യ​ഞ്ചാ​ലി​ൽ വേ​ലി സ്ഥാ​പി​ക്കും.

നി​ല​വി​ൽ ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ വ​ള​യ​ഞ്ചാ​ൽ മു​ത​ൽ ക​രി​യം​കാ​പ്പ് വ​രെ പ​ത്ത് കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ആ​ന​മ​തി​ൽ പൂ​ർ​ത്തി​യാ​യ​ത്. അ​വ​ശേ​ഷി​ച്ച ക​രി​യം​കാ​പ്പ് മു​ത​ൽ രാ​മ​ച്ചി, ശാ​ന്തി​ഗി​രി, പാ​ലു​കാ​ച്ചി, പ​ന്നി​യാം​മ​ല, അ​മ്പാ​യ​ത്തോ​ട്, പാ​ൽ​ചു​രം വ​രെ വ​നാ​തി​ർ​ത്തി​ക​ൾ തു​റ​ന്നുകി​ട​ക്കു​ന്ന​തി​നാ​ൽ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തൂ​ക്കു​വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

നി​ല​വി​ൽ ആ​ന മ​തി​ൽ പൂ​ർ​ത്തി​യാ​യ ക​രി​യം​കാ​പ്പ് മു​ത​ൽ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളോ​ട് ചേ​ർ​ന്ന് തൂ​ക്ക് വേ​ലി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വ​നം വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി​യ​താ​യും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചീ​ങ്ക​ണ്ണി​പു​ഴ​യി​ലൂ​ടെ കാ​ട്ടാ​ന​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സം
വാ​ർ​ത്ത വന്നിരുന്നു . പു​ഴ ക​ട​ന്ന് ആ​ന മ​തി​ലും തൂ​ക്ക് വൈ​ദ്യു​തി വേ​ലി​യും ത​ക​ർ​ത്ത് കാ​ട്ടാ​ന​ക​ൾ വ​ള​യ​ഞ്ചാ​ൽ, കാ​ളി​ക്ക​യം, അ​ണു​ങ്ങോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​മ്പോ​ൾ നി​സ്സ​ഹാ​യ​രാ​യി നെ​ടു​വീ​ർ​പ്പി​ടു​ക​യാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ

37 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​റ​ളം ഫാ​മി​ൽ ആ​ന​മ​തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഫാ​മി​ലും പു​ന​ര​ധി​വാ​സ ബ്ലോ​ക്കു​ക​ളി​ലും ത​മ്പ​ടി​ച്ചി​ട്ടു​ള്ള എ​ഴു​പ​തോ​ളം കാ​ട്ടാ​ന​ക​ൾ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തേ​ക്ക്ആ​ന മ​തി​ൽ ഇ​ല്ലാ​ത്ത ക​രി​യം കാ​പ്പ് വ​ഴി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ​വേ​ലി നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ആ​ന​മ​തി​ൽ നി​ർ​മാ​ണം ന​ട​ക്കും വ​രെ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി വേ​ലി സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണ​ത്തി​നാ​യി വ​ന​പാ​ല​ക​രെ നി​യ​മി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെട്ടി​രു​ന്നു

Related posts

വിക്കിപീഡിയ പേജ് :കണ്ണൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനം

Aswathi Kottiyoor

ഗ്യാസ് ടാങ്കര്‍ ലോറികളുടെ നിയമം ലംഘിച്ച യാത്ര – പോലീസ് നടപടികള്‍ കര്‍ശനമാക്കി. രണ്ടു ദിവസം പരിശോധിച്ചത് 312 വാഹനങ്ങള്‍ പിഴയായി 38750 രൂപ.

Aswathi Kottiyoor

പൂ​ള​ക്കു​റ്റി ബാ​ങ്ക്: ഇടപെടൽ ആവശ്യപ്പെട്ട് മ​ന്ത്രി​ക്ക് എം​എ​ൽ​എ​യു​ടെ ക​ത്ത്

Aswathi Kottiyoor
WordPress Image Lightbox