23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ബെംഗളൂരു ഇരട്ട കൊലപാതകം: ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ
Uncategorized

ബെംഗളൂരു ഇരട്ട കൊലപാതകം: ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ

ബെംഗളൂരു∙ ബെംഗളൂരുവിലെ ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ മലയാളി സിഇഒയെയും മാനേജിങ് ഡയറക്ടറെയും ‌‌‌വെട്ടിക്കൊന്ന കേസിൽ ഹെബ്ബാളിലെ ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുൺ കുമാർ ആസാദ് അറസ്റ്റിൽ. ബെംഗളൂരുവിലെ കെംപേഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് അരുൺ പിടിയിലായത്. ബിസിനസ് വൈരത്തെ തുടർന്ന് അരുൺ ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണു അരുൺ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. കന്നഡ റാപ്പറും ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസറുമായ ജോക്കർ ഫെലിക്സ് അടക്കം മൂന്നുപേരെയാണു കൃത്യം നിർവഹിക്കാൻ അരുൺ ചുമതലപ്പെടുത്തിയത്. എയ്റോണിക്സ് കമ്പനിയിലെ മുൻ ജീവനക്കാരന്‍ കൂടിയാണു ഫെലിക്സ്. എയറോണിക്സ് കമ്പനി മേധാവിയോടുള്ള ഫെലിക്സിന്റെ വൈരവും അരുൺ മുതലെടുത്തു.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു കൊലപതകം. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ കടന്നുകയറി രണ്ടുപേരെയും ഫെലിക്സ് വാളുപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

Related posts

ലേണേഴ്സ് പരീക്ഷ മാറ്റി

Aswathi Kottiyoor

18,36,390 പേർ ഇതുവരെ യാത്രക്കാ‍ര്‍, 2 റൂട്ടുകളിൽ തുടങ്ങി, ഇന്ന് കഥ മാറി, പിറന്നാൾ മാസത്തിൽ വാട്ട‍‍ര്‍ മെട്രോ

Aswathi Kottiyoor

ഷോക്കടിപ്പിക്കുന്ന കറണ്ടുപയോഗം; പിന്നെയും റെക്കോര്‍ഡിട്ട് സംസ്ഥാനത്തെ വൈദ്യുതി വിനിയോഗം

Aswathi Kottiyoor
WordPress Image Lightbox