കണ്ണൂർ
ജില്ലയിൽ തിങ്കളാഴ്‌ച പനി ബാധിച്ച് 1061 പേർ ചികിത്സ തേടി. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴക്കാലത്തെ പകർച്ച വ്യാധി വ്യാപനം തടയാൻ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. താലൂക്ക്‌തലം മുതലുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേകം പനി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുമായി ഏഴ് പേർ തിങ്കളാഴ്‌ച ചികിത്സ തേടി. രണ്ട് പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. പത്തുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എലിപ്പനി സംശയിക്കുന്ന രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. സ്‌ക്രബ് ടൈഫസ് ബാധിച്ച് ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
മഴക്കാലം തുടങ്ങിയതോടെ വയറിളക്കരോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചു. 286 പേർ തിങ്കളാഴ്‌ച ചികിത്സയ്‌ക്കെത്തി. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post