25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തണൽ കുട്ടികളുടെ അഭയകേന്ദ്രം: വിളിക്കാം 1517ലേക്ക്
Kerala

തണൽ കുട്ടികളുടെ അഭയകേന്ദ്രം: വിളിക്കാം 1517ലേക്ക്

സംസ്ഥാനത്ത് വിവിധ തരം ശാരീരിക, മാനസിക പ്രശ്‌നങ്ങളാൽ ഉഴലുന്ന കുട്ടികളുടെ രക്ഷയ്ക്കായി പ്രവർത്തിക്കാനായി സംസ്ഥാന ശിശുക്ഷേം സമിതി ആരംഭിച്ച ‘തണൽ’ കുട്ടികളുടെ അഭയ കേന്ദ്രത്തിന്റെ ടോൾ ഫ്രീ നമ്പറായ 1517ലേക്ക് വിഷമസന്ധിയിൽ പെട്ടുഴലുന്ന ഏതൊരു കുട്ടിക്കും സഹായത്തിനായി വിളിക്കാം. തണൽ ജില്ലാ സെല്ലിലെ സന്നദ്ധ പ്രവർത്തകർ വഴി സേവനം ലഭിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
ജില്ലാ ശിശുക്ഷേമ സമിതി ജനറൽ ബോഡി യോഗം ഡിപിസി മിനി കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി കലക്ടർ (ഡിഎം) കെ വി ശ്രുതിയുടെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി കെഎം രസിൽരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്കും വരും വർഷത്തെ ബജറ്റും ട്രഷറർ വിഷ്ണു ജയൻ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി സുമേശൻ, ജില്ലാ വൈസ് പ്രസിഡൻറ് എൻടി സുധീന്ദ്രൻ, ജോയിൻറ് സെക്രട്ടറി യുകെ ശിവകുമാരി എന്നിവർ സംസാരിച്ചു

Related posts

പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു

Aswathi Kottiyoor

രാഷ്ട്രീയക്കൊലയിലും ശിക്ഷാ ഇളവ്.

Aswathi Kottiyoor

‘ഉയർന്നജലനിരപ്പ്‌ നിലനിർത്തുന്നത്‌ മഹാവിപത്തിന്‌ കാരണമായേക്കാം’

Aswathi Kottiyoor
WordPress Image Lightbox