24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പ്ലസ് വൺ അധിക സീറ്റുകളും ബാച്ചും അനുവദിക്കുക: മുസ്ലിം ലീഗ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു. |
Uncategorized

പ്ലസ് വൺ അധിക സീറ്റുകളും ബാച്ചും അനുവദിക്കുക: മുസ്ലിം ലീഗ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു. |

ഇരിക്കൂർ: സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾ തിരുത്തുക, മലബാർ ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കുക എന്ന ആവശ്യവുമായി സംസ്ഥാന മുസ്ലിം ലീഗിന്റെ ആഹ്വാനപ്രകാരം എ ഇ ഒ ഓഫീസ് ഉപരോധിച്ചു.

ഇരിക്കൂർ എ ഇ ഒ ഓഫീസിന് മുന്നിൽ നടന്ന ഉപരോധ സമരത്തിൽ നൂറുക്കണക്കിനാളുകൾ പക്കെടുത്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി ടി എ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഒകെ ജാസിർ മുഖ്യഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ സ്വാഗതം പറഞ്ഞു.

വി എ റഹീം, പി പി ഖാദർ, കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, വി വി അബ്ദുള്ള, പി എ ഹൈദ്രോസ് ഹാജി, കെ പി അബ്ദുള്ള, കെ പി ഹംസ, എ അഹമ്മദ് കുട്ടി ഹാജി, ഇ എം നാസർ ഉദയഗിരി, യു പി അബ്ദുൾ റഹ്മാൻ, അഡ്വ.ജാഫർ സാദിഖ്, മിർദാസ് കായക്കൂൽ, ഗഫൂർ ഹാജി കീത്തടത്ത്, പി കെ ഷംസുദ്ദീൻ, കെ കെ കുഞ്ഞിമായൻ, ടി പി ഫാത്തിമ, ടി സി നസിയത്ത്, എൻ കെ സുലൈഖ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

അബുബക്കർ പി കെ, മുഹമ്മദ് കുഞ്ഞി രയരോം , എൻ പി സിദ്ദീഖ്, അഷ്റഫ് ചുഴലി, സി ഖാദർ,സി പി മുഹമ്മദ് ദാവൂദ്, എം അസീസ്, സി കുഞ്ഞിമുഹമ്മദ് ഹാജി, ആഷിക് ചെങ്ങളായി, സക്കരിയ്യ നുച്ചിയാട് എന്നിവർ നേതൃത്വം നൽകി.

Related posts

നടപടി നേരിട്ട ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി മുസ്‍ലിം ലീഗ് നേതൃത്വം

Aswathi Kottiyoor

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സപ്ലൈകോയിലും ആശ്വാസമില്ല, സബ്സിഡി സാധനങ്ങൾ കിട്ടാനില്ല

Aswathi Kottiyoor

വയനാട്ടിൽ 12 ക്യാമ്പുകൾ; ഉത്തരവ് കാത്തുനിൽക്കരുതെന്ന് നിർദേശം നൽകി,ദുരിതാശ്വാസ പ്രവർത്തനം നടക്കുന്നു; മന്ത്രി

Aswathi Kottiyoor
WordPress Image Lightbox