26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • പഴശ്ശി പദ്ധതിയിൽനിന്ന്‌ കൂടുതൽ വെള്ളം ഒഴുക്കിവിട്ടു
kannur

പഴശ്ശി പദ്ധതിയിൽനിന്ന്‌ കൂടുതൽ വെള്ളം ഒഴുക്കിവിട്ടു

പഴശ്ശി പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിലടക്കം മഴ കനത്തതിനാൽ ഡാമിന്റെ മുഴുവൻ ഷട്ടറുകളും 15-–- 20 സെന്റീമീറ്റർ തോതിൽ ഉയർത്തി അധികജലം ഒഴുക്കിവിട്ടു. ബുധൻ രാവിലെ എട്ടിന് 23.8 മീറ്ററാണ്‌ ഇവിടെ ജലനിരപ്പ് രേഖപ്പെടുത്തിയത്‌. കനത്ത മഴ തുടർന്ന പശ്ചാത്തലത്തിലാണ് അധികജലം ഒഴുക്കിവിടാൻ സംവിധാനമൊരുക്കിയത്‌. തുടർന്ന്‌ പകൽ രണ്ടിന് ജലനിരപ്പ് 23.22 മീറ്ററിലേക്ക് താഴ്‌ന്നു. മൺസൂൺ ശക്തിപ്പെട്ട ഘട്ടത്തിൽത്തന്നെ മുഴുവൻ ഷട്ടറുകളുംതുറന്ന്‌ ഡാമിലെ വെള്ളം ക്രമീകരിക്കാൻ തുടങ്ങിയിരുന്നു. മഴ ശക്തിപ്പെട്ടാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി നിരപ്പ് ക്രമീകരിക്കും. ഡാം സൈറ്റിൽ നിരീക്ഷണവും ജലനിരപ്പ് നിയന്ത്രണവും തുടരുന്നുണ്ട്. മുഖ്യ കൈവഴിയായ ഇരിട്ടി പുഴയിൽ ഒഴുക്ക്‌ കനത്തു. മലയോരമേഖലയിൽ മഴ ശക്തമാണ്‌. പുഴയിലെ ഒഴുക്ക്‌ കൂടുന്നതനുസരിച്ച്‌ ഡാം ഷട്ടറുകൾ ക്രമീകരിച്ച്‌ ജലനിരപ്പ്‌ നിയന്ത്രണവിധേയമാക്കുമെന്ന്‌ പഴശ്ശി പദ്ധതി അധികൃതർ അറിയിച്ചു.

Related posts

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി; റോഡുകളുടെ നിലവാരം ഉയർത്തും: മന്ത്രി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 285 പേര്‍ക്ക്‌ കൂടി കൊവിഡ്‌: 250 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ…………..

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1652 പേര്‍ക്ക് കൂടി കൊവിഡ്; 1577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox