27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • പരിശോധനകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യും; ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍‌ക്ക്‌ ടാബുകള്‍
Kerala

പരിശോധനകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യും; ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍‌ക്ക്‌ ടാബുകള്‍

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്കും നൂതന സംവിധാനങ്ങളോടെയുള്ള ടാബുകൾ വിതരണം ചെയ്തു. സംസ്ഥാന വിതരണോദ്ഘാടനം സെക്രട്ടറിയറ്റിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ ഫീൽഡ് പ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ തത്സമയം ടാബിലൂടെ രേഖപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഇനി കഴിയും. വകുപ്പിലെ എല്ലാ പരിശോധനകളും പൂർണമായും ഓൺലൈനാക്കണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ഫലപ്രദമായി നടത്തുന്നതിനായാണ് 5ജി സപ്പോർട്ടോടുകൂടിയ അത്യാധുനിക സംവിധാനങ്ങളുള്ള ടാബുകൾ വിതരണം ചെയ്തത്‌. 100 ടാബുകളാണ് വിതരണം ചെയ്തത്. ബാക്കി 40 എണ്ണം ഉടൻ നൽകും. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകൾക്ക് 98 കംപ്യൂട്ടറുകളും പ്രിന്ററുകളും സജ്ജമാക്കി.

ടാബുകൾ 19.42 ലക്ഷം രൂപ വിനിയോഗിച്ചും കംപ്യൂട്ടറുകൾ 62.72 ലക്ഷം രൂപ വിനിയോഗിച്ചുമാണ് സജ്ജമാക്കിയത്. ഭക്ഷ്യ സുരക്ഷാ കമീഷണർ വി ആർ വിനോദ്, ജോയിന്റ് കമീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related posts

കണ്ടെയ്‌നറുകള്‍ക്കും ട്രക്കുകള്‍ക്കും പാര്‍ക്കിങ്‌; കണ്ടെയ്‌നര്‍ റോഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേക പദ്ധതി

Aswathi Kottiyoor

വുമണ്‍ ഫിലിം ഫെസ്റ്റ്

Aswathi Kottiyoor

പട്ടികവിഭാഗക്കാരുടെ പെട്രോളിയം, ഗ്യാസ് ഔട്ട്ലെറ്റുകൾ അനർഹർ തട്ടിയെടുക്കുന്നതിനെതിരേ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മിഷൻ

Aswathi Kottiyoor
WordPress Image Lightbox