25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • തലയ്ക്ക് 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ‘കുപ്രസിദ്ധ’ കുരങ്ങ് ഒടുവില്‍ പിടിയില്‍*
Uncategorized

തലയ്ക്ക് 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ‘കുപ്രസിദ്ധ’ കുരങ്ങ് ഒടുവില്‍ പിടിയില്‍*

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഡ് ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുരങ്ങിനെ പിടികൂടി. രണ്ടാഴ്ചക്കിടെ 20 ഓളം പേരെയാണ് കുരങ്ങ് മാരകമായി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്.
പലവഴികളും നോക്കിയെങ്കിലും കുരങ്ങിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവില്‍ കുരങ്ങിനെ പിടിക്കുന്നവര്‍ക്ക് 21,000 രൂപ പാരിതോഷികം നല്‍കുമെന്ന് മുൻസിപ്പാലിറ്റി വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഉജ്ജയിനില്‍ നിന്നെത്തിയ രക്ഷാസംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കുരങ്ങിനെ പിടികൂടിയത്. ഡ്രോണ്‍ ഉപയോഗിച്ച്‌ സംഘം കുരങ്ങിനെ നിരീക്ഷിച്ചു. തുടര്‍ന്നാണ് കുരങ്ങിനെ കൂട്ടിലാക്കിയത്.
കുരങ്ങിന്റെ ആക്രമണത്തില്‍ എട്ട് കുട്ടികള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. വീടിന്റെ മേല്‍ക്കൂരയിലും മരച്ചില്ലകളിലും മറ്റും ഒളിച്ചിരിക്കുന്ന കുരങ്ങൻ പെട്ടന്ന് ആളുകളുടെ ദേഹത്തേക്ക് ചാടിവീണ് ആക്രമിക്കുകയാണ് പതിവ്. പലര്‍ക്കും ആഴത്തിലുള്ള മുറിവുകളാണ് ആക്രമണത്തില്‍ പറ്റിയിട്ടുള്ളത്.

കുരങ്ങനെ പിടികൂടുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രാദേശിക അധികാരികള്‍ 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ജില്ലാ കലക്ടറുടെ സഹായത്തോടെയാണ് ഉജ്ജയിനില്‍ നിന്ന് വനം വകുപ്പിന്റെ റെസ്‌ക്യൂ ടീമിനെ കൊണ്ടുവന്നതെന്ന് രാജ്ഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷൻ ചെയര്‍മാൻ വിനോദ് സാഹു പറഞ്ഞു. നാലുമണിക്കൂര്‍ പണിപ്പെട്ടാണ് കുരങ്ങിനെ കൂട്ടിലാക്കിയത്. കുരങ്ങിനെ പിടികൂടുന്നവര്‍ക്ക് പ്രഖ്യാപിച്ച 21,000 രൂപ ഇനി മൃഗസംരക്ഷണ വരകുപ്പിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പിടികൂടിയ കുരങ്ങിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

Related posts

പരിശീലന മത്സരത്തിലും നിരാശപ്പെടുത്തി വിരാട് കോലിയും റിഷഭ് പന്തും, കെ എല്‍ രാഹുലിന് പരിക്ക്

Aswathi Kottiyoor

ചെന്നിത്തല എ.ഐ.സി.സി ജനറൽ സെക്രട്ടറിയായേക്കും; അതൃപ്തി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം

Aswathi Kottiyoor

മൈനാഗപ്പളളിയിൽ പ്രതികളെയെത്തിച്ചു, ജനരോക്ഷം ഇരമ്പി, പൊലീസ് ജീപ്പ് വളഞ്ഞ് നാട്ടുകാർ, അജ്മലിനെ പുറത്തിറക്കിയില്ല

Aswathi Kottiyoor
WordPress Image Lightbox