22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • റോഡ് ക്യാമറയിലെ മുഴുവൻ നടപടികളും പരിശോധിക്കണം, പണം നൽകരുത്: ഹൈക്കോടതി
Uncategorized

റോഡ് ക്യാമറയിലെ മുഴുവൻ നടപടികളും പരിശോധിക്കണം, പണം നൽകരുത്: ഹൈക്കോടതി

കൊച്ചി∙ റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോയെന്ന് കണ്ടെത്തണം. കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറ പദ്ധതിയിൽ പണം നൽകരുതെന്നും സർക്കാരിനു ഹൈക്കോടതി നിർദേശം നൽകി. പദ്ധതി രേഖകൾ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണു ഹൈക്കോടതി നിർദേശം. പൊതുതാൽപര്യ ഹർജിയിൽ കഴമ്പുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

Related posts

മാനന്തവാടിയിലെ നവകേരള സദസിനായി മതിൽ പൊളിക്കൽ; നടപടി നവകേരള ബസ് കയറാന്‍

Aswathi Kottiyoor

ഇഷ്ടക്കാർക്ക് ഇഷ്ടം പോലെ! മന്ത്രി ശിവൻകുട്ടി ഇടപെട്ടു, കിലെയിൽ 10 പേർക്ക് കൂടി പിൻവാതിൽ നിയമനം; തെളിവുകൾ

Aswathi Kottiyoor

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ

Aswathi Kottiyoor
WordPress Image Lightbox