25.8 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • 1289 മദ്യകുപ്പികളും 51.68 കിലോ മയക്കുമരുന്നും നശിപ്പിച്ച് ഡൽഹി കസ്റ്റംസ്
Uncategorized

1289 മദ്യകുപ്പികളും 51.68 കിലോ മയക്കുമരുന്നും നശിപ്പിച്ച് ഡൽഹി കസ്റ്റംസ്

ന്യൂഡൽഹി∙ പിടികൂടിയ 1289 യൂണിറ്റ് മദ്യകുപ്പികളും 51.68 കിലോഗ്രാം മയക്കുമരുന്നും ഡൽഹി ഇന്ദിരാ ഗാന്ധി ഇൻറർനാഷനൽ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. 2020 ഏപ്രിൽ മുതൽ 2022 ഡിസംബർ വരെ പിടിച്ചെടുത്തതോ, നഷ്ടപ്പെട്ടതോ ആയ വിവിധ ബ്രാന്റുകളിലുള്ള 1289 യൂണിറ്റ് മദ്യകുപ്പികളാണു കസ്റ്റംസ് നശിപ്പിച്ചത്. നശിപ്പിച്ച മയക്കുമരുന്നിൽ 41.97 കിലോഗ്രാം ഹെറോയിനും 9.71 കിലോഗ്രാം കൊക്കെയ്നുമാണെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇന്ദിരാ ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നും മേയ് മാസം ആദ്യം 57.30 ലക്ഷത്തിനടുത്ത് വിലവരുന്ന മയക്കുമരുന്ന് സെന്‍ട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കണ്ടെത്തിയിരുന്നു. ബഹ്റൈനിലേക്കു പോകുകയായിരുന്ന ഇന്ത്യക്കാരനാണു സംഭവത്തിൽ പിടിയിലായതെന്നു സിഐഎസ്എഫ് പിആർഒ പറഞ്ഞു.

Related posts

‘അന്നദാതാവാണ്, പരിഗണന നല്‍കണം’; 10 നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി

Aswathi Kottiyoor

ജനകീയ പ്രതിരോധ ജാഥക്ക്‌ ഇന്ന്‌ തുടക്കം; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.*

Aswathi Kottiyoor

കൊച്ചിയിലെ മാലിന്യം എവിടെതള്ളുമെന്ന് വ്യക്തമാക്കണം; ഏറ്റുമുട്ടി ഭരണപ്രതിപക്ഷങ്ങൾ

Aswathi Kottiyoor
WordPress Image Lightbox