• Home
  • Uncategorized
  • നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ല; രേഖകളിൽ ഇങ്ങനെയൊരു പേരില്ല: റജിസ്ട്രാർ
Uncategorized

നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ല; രേഖകളിൽ ഇങ്ങനെയൊരു പേരില്ല: റജിസ്ട്രാർ

കോട്ടയം ∙ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു റജിസ്ട്രാർ. സർവകലാശാലാ രേഖകളിൽ ഇങ്ങനെയൊരു പേരില്ലെന്നു റജിസ്ട്രാർ സന്ദീപ് ഗാന്ധി ‘മനോരമ ന്യൂസിനോടു’ പറഞ്ഞു. വാർത്തകളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ ആരംഭിക്കാൻ നിയമവിഭാഗത്തിനു നിർദേശം നൽകി. കേരള സർവകലാശാല ബന്ധപ്പെട്ടാൽ മറുപടി നൽകുമെന്നും റജിസ്ട്രാർ വ്യക്തമാക്കി.

നിഖിലിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞിരുന്നു. ‘‘നിഖിലിന്റെ എംകോം പ്രവേശനത്തിൽ ക്രമക്കേടില്ല. നിഖിൽ പരീക്ഷയെഴുതി പാസായതാണ്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നു. അതിനുശേഷമാണു കോഴ്സ് കാൻസൽ ചെയ്തത്’’ – ആർഷോ മാധ്യമങ്ങളോടു പറഞ്ഞു.

നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു. ‘‘നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി’’– വൈസ് ചാൻസലർ ചോദിച്ചു.

Related posts

വന്‍ ട്വിസ്റ്റ്: വൈദികന്‍, അഭിഭാഷകന്‍ അടക്കം നാലു പേരെ സ്വാധീനിക്കാന്‍ നവീനിന്റെ ശ്രമം, ഒടുവില്‍ സംഭവിച്ചത്

Aswathi Kottiyoor

കേന്ദ്ര ഐടി സഹമന്ത്രി പറയുന്നു; ‘കടകളിൽ ചുമ്മാതങ്ങ് ഫോൺ നമ്പർ കൊടുക്കേണ്ട.*

Aswathi Kottiyoor

കുവൈത്തില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു;

Aswathi Kottiyoor
WordPress Image Lightbox