25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കപ്പലിലെ ഗുരുതര പ്രശ്നം അവന് അറിയാമായിരുന്നു’: ഹോങ്കോങ്ങിൽ മരിച്ച ജിജോയുടെ അമ്മ
Uncategorized

കപ്പലിലെ ഗുരുതര പ്രശ്നം അവന് അറിയാമായിരുന്നു’: ഹോങ്കോങ്ങിൽ മരിച്ച ജിജോയുടെ അമ്മ

ഹോങ്കോങ്ങിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിജോ അഗസ്റ്റിന്റെ ചിത്രവുമായി ഷേർളിയും ജിജോയുടെ സഹോദരിയും
കമ്പനി തിരികെ നൽകിയിട്ടില്ല. ഹോങ്കോങ്ങിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടും കുടുംബത്തിന് ലഭിച്ചിട്ടില്ല. ശരീരത്തിൽ സംശയാസ്പദമായ പരുക്കുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കു.

ഭർത്താവ് 24 വർഷം മുൻപു മരിച്ച ശേഷം ഷേർളി തനിച്ചാണ് ജിജോയെയും സഹോദരിയെയും വളർത്തിയത്. ജിജോയ്ക്ക് ജോലി കിട്ടി ജീവിതം പച്ചപിടിച്ചുവരുന്നതിനിടയിലാണ് ദാരുണ സംഭവം. മകന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ഷേർളി മുഖ്യമന്ത്രിക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്.

യാത്രാമൊഴിയേകി നാട്

ഹോങ്കോങ്ങിലെ കപ്പലിൽ നിന്നു കാണാതായി മരിച്ച ജിജോ അഗസ്റ്റിന്റെ സംസ്കാരം നടത്തി. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജിജോയുടെ മരണം നാട്ടുകാർക്കും വേദനയായി. മൃതദേഹം നാട്ടിലെത്താൻ ഒരു മാസത്തോളം വേണ്ടിവന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജിജോയെ അവസാനമായി കാണാൻ നാട്ടുകാരും സുഹൃത്തുക്കളും തടിച്ചുകൂടി. പക്ഷേ, നിരാശയായിരുന്നു ഫലം. ഒരുമാസം പഴക്കമുള്ള മൃതദേഹമായതിനാൽ പെട്ടി തുറക്കേണ്ടെന്നായിരുന്നു നിർദേശം. പള്ളുരുത്തി സെന്റ് ലോറൻസ് പള്ളിയിൽ സംസ്കാരം നടത്തി.

Related posts

കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Aswathi Kottiyoor

നാലാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ കോമ്പസ് കൊണ്ട് 108 തവണ കുത്തി

Aswathi Kottiyoor

എസ്.എഫ്.ഐയെ ‘രാഷ്ട്രീയ പാഠം’ പഠിപ്പിക്കാൻ സി.പി.എം; സംഘടനാതലത്തിലെ അഴിച്ചുപണിയും പരിഗണനയിൽ

Aswathi Kottiyoor
WordPress Image Lightbox