30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • മലപ്പുറത്ത്‌ ഓട്ടോ കാറുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം –
Uncategorized

മലപ്പുറത്ത്‌ ഓട്ടോ കാറുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം –


മലപ്പുറം: കോടൂര്‍ പൊന്‍മളയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ പൊന്‍മള സ്വദേശി മൊയ്തീന്‍കുട്ടി (62) ആണ് മരിച്ചത്. ഞെട്ടിക്കുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മലപ്പുറത്തു നിന്ന് പൊന്‍മള ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി എതിര്‍ദിശയില്‍ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

നിയന്ത്രണംതെറ്റി തലകീഴായി മറിയുന്നതിനിടെയാണ് ഓട്ടോ കാറിലേക്ക് ഇടിച്ചുകയറിയത്. ഇടറോഡില്‍ നിന്ന് മറ്റൊരു കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാകാം ഓട്ടോയുടെ നിയന്ത്രണം നഷ്ടമാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഓടിക്കൂടിയ ആളുകള്‍ ഉടന്‍തന്നെ മൊയ്തീന്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അപകടത്തില്‍ കാറിലുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സ തേടി.

Related posts

നടി ബേബി ഗിരിജ അന്തരിച്ചു

Aswathi Kottiyoor

നോക്കാനേൽപ്പിച്ച പൂച്ചയോട് കൊടുംക്രൂരത, ബലാത്സംഗം ചെയ്ത് അബോധാവസ്ഥയിലാക്കി, വാടകക്കാരനെ കയ്യോടെ പിടികൂടി യുവതി

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് തീരും

Aswathi Kottiyoor
WordPress Image Lightbox