24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി.
Kerala

കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി.


കേളകം: മലയാളികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് ഒരു മാസം നീണ്ടുനിൽക്കുന്ന വായന മാസാചരണത്തിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് വായന മാസാചരണം ഉദ്ഘാടനം ചെയ്തു. കുമാരി മിയ മരിയ അജു, അരുണ്‍ എഴുത്തച്ഛന്റെ മതപ്പാടുകൾ എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേല്‍ മിഴാവ്കുന്നിന്റെ എഴുത്തുകാരൻ മനീഷ് മുഴക്കുന്നിനെ മെമന്റോ നൽകി ആദരിച്ചു. ഫാ. എൽദോ ജോൺ ആശംസ അര്‍പ്പിച്ചു. വിദ്യാര്‍ത്ഥികളായ അന്‍സ മരിയ ജോണ്‍സന്‍, അഷ്മിത പി എസ്, ക്രിസ്റ്റോ വില്‍സന്‍, ഏയ്ഞ്ചല്‍ കെ തോമസ്, കീര്‍ത്തന സന്തോഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വായന മാസാചരണത്തിന്‍റെ ഭാഗമായി പുസ്തക താലപ്പൊലി, വായനമത്സരം, ആസ്വാദനക്കുറിപ്പ് രചനാമത്സരം, ചുവര്‍പ്പത്രനിര്‍മ്മാണം, പുസ്തകപ്രദര്‍ശനം, സാഹിത്യ ക്വിസ്, സാഹിത്യ സംവാദം തുടങ്ങി വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികള്‍ നടക്കും.

Related posts

മേയ് 19 വരെ റോഡ് ക്യാമറ പകർത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയില്ലെങ്കിലും ചലാൻ; സർക്കാർ ഉത്തരവിറക്കും

*എയ്ഡഡ് സ്ഥാപനങ്ങളെപ്പറ്റി സുപ്രീം കോടതി; സർക്കാർ സഹായം മൗലികാവകാശമല്ല.*

Aswathi Kottiyoor

വനത്തിനുള്ളിൽ നിന്ന് താമസം മാറാൻ 1200 പേർ തയാർ.

Aswathi Kottiyoor
WordPress Image Lightbox