25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *സംസ്ഥാനത്ത് പകര്‍ച്ച പനി പടരുന്നു.
Kerala

*സംസ്ഥാനത്ത് പകര്‍ച്ച പനി പടരുന്നു.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തില്‍ 11,329 പേര്‍ ഇന്നലെ പനിക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചു. 48 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ച് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേസി രാജനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്ത് പരിസര ശുചീകരണവും ഉറവിട നശീകരണവും ഊര്‍ജിതമായി നടത്തിയെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെട്ടത്.എല്ലാ ജില്ലകളിലും മുന്നില്‍ നില്‍ക്കുന്നത് ഡെങ്കിപ്പനിയാണ്. ഇന്നലെ സംസ്ഥാനത്താകെ 79 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 33 പേര്‍ക്കാണ് ഡെങ്കിപ്പനിയാണെന്ന് വ്യക്തമായത്. സംസ്ഥാനത്താകെ രോഗലക്ഷണങ്ങള്‍ 276 പേരില്‍ കണ്ടെത്തി. എലിപ്പനി ലക്ഷണങ്ങള്‍ 13 പേരിലാണ് കണ്ടെത്തിയത്. ഈ വര്‍ഷം എലിപ്പനി മരണം 27 കടന്നു. മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മുണ്ടിനീര് ഇവയുമുണ്ട്. പകര്‍ച്ച വ്യാധി മരണങ്ങള്‍ സ്ഥിരീകരിച്ച് കണക്കില്‍പ്പെടുത്തുന്നത് വൈകുന്നതിനാല്‍ ഇത് യഥാര്‍ത്ഥ ചിത്രമല്ലെന്ന വിമര്‍ശനവും ശക്തമാണ്.ചികത്സാ സൗകര്യങ്ങള്‍ കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളേക്കാള്‍ കൂടുതലാണ് മലപ്പുറത്ത് പനി ബാധിക്കുന്നവരുടെ എണ്ണം. ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത് മലപ്പുറത്തായിരുന്നു. 1650 പേരാണ് ഇവിടെ പനിക്ക് ചികിത്സ തേടിയെത്തിയത്.

Related posts

വിഷമതകൾ അനുഭവിക്കുന്ന ഓരോ കുട്ടിയ്‌ക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്.

Aswathi Kottiyoor

ഇന്ന് 190 സ്ഥാപനങ്ങൾ പരിശോധിച്ചു: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും.

Aswathi Kottiyoor
WordPress Image Lightbox