25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • മാധ്യമവേട്ടയിൽ അസ്വസ്ഥത പുകയുന്നു; ഇടതുപക്ഷത്തിനു ചേരുന്നതല്ലെന്ന് വിമർശനം
Uncategorized

മാധ്യമവേട്ടയിൽ അസ്വസ്ഥത പുകയുന്നു; ഇടതുപക്ഷത്തിനു ചേരുന്നതല്ലെന്ന് വിമർശനം

ദുരുപയോഗം ചെയ്യുകയാണോ എന്ന വിമർശനം ഉയരുന്നതും അതുകൊണ്ടുതന്നെ.

എൽഡിഎഫിൽത്തന്നെ ആ സംശയം പ്രബലമാണെന്ന് ശ്രേയാംസ്കുമാറിന്റെ പ്രതികരണം വ്യക്തമാക്കി. എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതിയുമായുള്ള യാത്ര റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തി എന്നാരോപിച്ച് ‘മാതൃഭൂമി ന്യൂസ്’ സംഘത്തിനെതിരെ കേസെടുത്തതാണു ശ്രേയാംസിന്റെ പ്രതികരണത്തിനു വഴിവച്ചത്. ‘‘ഇതിനു പിന്നിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. മാധ്യമപ്രവർത്തകരെ തളർത്തുകയെന്ന ലക്ഷ്യത്തോടെയാണു കേസെടുക്കുന്നത്. ഒന്നും റിപ്പോർട്ട് ചെയ്യാൻ പോകേണ്ട. ചെയ്താൽ കേസു വരും. അങ്ങനെ ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞാൽ സ്വാഭാവികമായും പല റിപ്പോർട്ടുകളും പുറത്തുവരില്ല’’– ശ്രേയാംസ് പ്രതികരിച്ചു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ മാധ്യമങ്ങളെ നിയന്ത്രിക്കാൻ അധികാരം ഉപയോഗിക്കുന്നതിനോടു യോജിക്കാനാകില്ലെന്നു സിപിഐ നേതാവ് സി.ദിവാകരനും അഭിപ്രായപ്പെട്ടു.

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ മാധ്യമങ്ങളെ അകറ്റിനിർത്തുന്ന പ്രവണതയാണ് ഇപ്പോൾ ഏറ്റുമുട്ടൽ സ്വഭാവത്തിലേക്കു വളർന്നത്. എല്ലാ ആഴ്ചയും മന്ത്രിസഭായോഗം കഴിഞ്ഞു മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്ന രീതി ഒഴിവാക്കിയ പിണറായി മാധ്യമപ്രവർത്തകരെ കാണുന്നതു സർക്കാരിന് ആവശ്യമുള്ള ഘട്ടത്തിലേക്കു ചുരുക്കി. മുഖ്യമന്ത്രിതന്നെ അധ്യക്ഷനായ മാധ്യമ അക്രഡിറ്റേഷൻ കമ്മിറ്റി മതിയായ പരിശോധനകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകർക്കു നൽകുന്ന കേരള സർക്കാർ മുദ്രയുള്ള അക്രഡിറ്റേഷൻ കാർഡ് കാണിച്ചാലും സെക്രട്ടേറിയറ്റിൽ പ്രവേശനമില്ലെന്നായി. കോടതികളിലും സമാന നിയന്ത്രണങ്ങൾ ഉണ്ടായി. നിയമസഭാ ചോദ്യോത്തരവേള സംപ്രേഷണം ചെയ്യുന്നതിൽനിന്നു ദൃശ്യമാധ്യമങ്ങളെ ഒഴിവാക്കി. മാധ്യമപ്രവർത്തകരുമായി ഇടപഴകുന്ന സിപിഎം പ്രവർത്തകരെ നിരീക്ഷിക്കുന്നുണ്ടെന്ന് ഇതേഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാർട്ടിക്കുള്ളിൽ മുന്നറിയിപ്പു നൽകിത്തുടങ്ങി. പൊലീസ് നടപടികൾ യാദൃച്ഛികവും സ്വാഭാവികവുമല്ലെന്ന വ്യക്തമായ സൂചനകൾ ഈ പശ്ചാത്തലം നൽകുന്നു.

പൊലീസ് നടപടികളെ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാർ ന്യായീകരിക്കുകയാണ്. ലഭിച്ച പരാതികളിന്മേൽ പൊലീസ് നടത്തുന്ന ‘സത്യാന്വേഷണ’മാണ് ഇവർക്ക് ഈ മാധ്യമവിരുദ്ധ നടപടികൾ. മാധ്യമങ്ങളുമായോ മറ്റേതങ്കിലും വിഭാഗങ്ങളുമായോ സംഘർഷങ്ങൾ രൂപപ്പെടുമ്പോൾ അവരെയും കൂടി കേൾക്കാനും വിശ്വാസത്തിലെടുക്കാനും കഴിവുള്ള നേതൃത്വത്തിന്റെ അഭാവം സ്ഥിതി കൂടുതൽ വഷളാക്കുന്നു.പ്രതിഷേധിച്ച് സാംസ്കാരിക പ്രവർത്തകർ

തിരുവനന്തപുരം ∙ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെയും വാർത്ത അവതരിപ്പിച്ചതിന്റെയും പേരിൽ മാധ്യമപ്രവർത്തകരുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്തുകയും ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതു ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണെന്നു സാംസ്കാരികപ്രവർത്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും കൂട്ടായി അഭിപ്രായപ്പെട്ടു.

മലയാള മനോരമയിലെ ജയചന്ദ്രൻ ഇലങ്കത്ത്, ഏഷ്യാനെറ്റ് ന്യൂസിലെ അഖില നന്ദകുമാർ, അബ്ജ്യോദ് വർഗീസ് എന്നിവർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടികൾ പിൻവലിക്കണം. മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പൊലീസ് നടപടിയെ ന്യായീകരിച്ചു നടത്തുന്ന പ്രസ്താവനകൾ ജനാധിപത്യ സമൂഹം ആശങ്കയോടെയാണു കാണുന്നത്. കേന്ദ്ര ഭരണാധികാരികൾ പ്രകടിപ്പിക്കുന്ന സമഗ്രാധിപത്യ പ്രവണതകളെ ചെറുക്കുന്നതിനു പരം അതേ പ്രവണതകളെ കേരളത്തിലും ശക്തിപ്പെടുത്താൻ സംസ്ഥാനഭരണ നടത്തിപ്പുകാർ പ്രവർത്തിക്കുന്നതു പ്രതിഷേധാർഹമാണ്.

മാധ്യമസ്വാതന്ത്ര്യം മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യപ്രശ്നം മാത്രമല്ല, അതു ജനാധിപത്യ സമൂഹത്തിന്റെയും ഭരണഘടനാപരമായ പൗരാവകാശത്തിന്റെയും അവിഭാജ്യ ഘടകമാണെന്നു ബി.ആർ.പി.ഭാസ്കർ, കെ.ജി.ശങ്കരപ്പിള്ള, സി.രാധാകൃഷ്ണൻ, ബി.രാജീവൻ, എം.കുഞ്ഞാമൻ, കെ.അജിത, എം.എൻ.കാരശ്ശേരി, കെ.സി.നാരായണൻ, കൽപറ്റ നാരായണൻ തുടങ്ങി നൂറോളം പേർ കൂട്ടായി ഒപ്പിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Related posts

വീൽ ചെയറിൽ ഇരിക്കുന്നവർക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാം; ഐഐടി മദ്രാസ് ‘നിയോസ്റ്റാൻഡ്’ പുറത്തിറക്കി

Aswathi Kottiyoor

മാനനഷ്ടക്കേസ് തോറ്റു; സ്റ്റോമി ഡാനിയേൽസ് 1.2 ലക്ഷം ഡോളർ ട്രംപിന് നൽകണം

Aswathi Kottiyoor

നിലമ്പൂരിൽ കരടിയിറങ്ങി; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് ചാടി

Aswathi Kottiyoor
WordPress Image Lightbox