24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറുപ്പിച്ചു
Uncategorized

പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറുപ്പിച്ചു

പയ്യാവൂർ: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറുപ്പിച്ചു. ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ബാലകൃഷ്ണനെ ഇടിച്ചത്.

ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ ബാലകൃഷ്ണനെ പയ്യാവൂരിലെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അപകടത്തിനിടയാക്കിയ ബസ് പയ്യാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Related posts

ചേർത്തലയിൽ യുവതിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു

Aswathi Kottiyoor

വീണ്ടും 53,000 കടന്ന് സ്വർണവില; ആശങ്കയിൽ സ്വർണാഭരണ പ്രേമികൾ

Aswathi Kottiyoor

പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

Aswathi Kottiyoor
WordPress Image Lightbox