23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഓണത്തിന് പൂക്കൊട്ട നിറയും
Kerala

ഓണത്തിന് പൂക്കൊട്ട നിറയും

ക​ണ്ണൂ​ർ: മ​റു​നാ​ട​ൻ പൂ​ക്ക​ളെ ക​ള​ത്തി​ന് പു​റ​ത്താ​ക്കാ​ൻ ‘ഓ​ണ​ത്തി​ന് ഒ​രു കൊ​ട്ട പൂ​വ്’ പ​ദ്ധ​തി​യു​മാ​യി വീ​ണ്ടും ജി​ല്ല പ​ഞ്ചാ​യ​ത്ത്. ര​ണ്ട​ര ല​ക്ഷം തൈ​ക​ളാ​ണ് ജി​ല്ല​യി​ലാ​കെ പൂ​വി​രി​ച്ചു​നി​ൽ​ക്കു​ക. ക​രി​മ്പം, പാ​ല​യാ​ട്, വേ​ങ്ങാ​ട്, കാ​ങ്കോ​ൽ ന​ഴ്സ​റി​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല ത​ല ന​ടീ​ൽ ഉ​ദ്ഘാ​ട​നം പാ​പ്പി​നി​ശേ​രി പ​മ്പാ​ല​യി​ൽ മി​നി ഉ​ണ്ണി​കൃ​ഷ്ണ​ന്റെ കൃ​ഷി​യി​ട​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ച്ചു. പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്റെ​യും കൃ​ഷി ഭ​വ​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 35 സെ​ന്റി​ലാ​ണ് ഇ​വി​ടെ ചെ​ണ്ടു​മ​ല്ലി കൃ​ഷി ഒ​രു​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​സി. ജി​ഷ, ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ഷാ​ജി​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ യു.​പി. ശോ​ഭ, വി.​കെ. സു​രേ​ഷ് ബാ​ബു, പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​വി. സു​ശീ​ല, വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​പ്ര​ദീ​പ്കു​മാ​ർ, പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​പി. മാ​ലി​നി, ടി.​കെ. പ്ര​മോ​ദ്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പി. ​രാ​ജ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. മു​ഹ്‌​സി​ന, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​പി. അ​നൂ​പ്, കൃ​ഷി ഓ​ഫി​സ​ർ കെ.​കെ. ആ​ദ​ർ​ശ്, കൃ​ഷി അ​സി. എ. ​പ്രി​യ​ങ്ക എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ചെ​ണ്ടു​മ​ല്ലി കൃ​ഷി ഗ്രൂ​പ്പു​ക​ൾ​ക്ക് 40 ഹെ​ക്ട​ർ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​ന് ജി​ല്ല​യി​ലെ അ​ഞ്ച് സ​ർ​ക്കാ​ർ ഫാ​മു​ക​ളി​ൽ ഒ​രു​ക്കി​യ ര​ണ്ട് ല​ക്ഷം ഹൈ​ബ്രി​ഡ് തൈ​ക​ൾ 450 ഗ്രൂ​പ്പു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. ശ​രാ​ശ​രി ര​ണ്ടു കി​ലോ ഒ​രു ചെ​ടി​യി​ൽ നി​ന്ന് എ​ന്ന രീ​തി​യി​ൽ നാ​ല് ല​ക്ഷം കി​ലോ ഉ​ത്പാ​ദ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ട​ത്ത് ചെ​ണ്ടു​മ​ല്ലി​പൂ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. ഓ​ണ​ത്തി​ന് ഒ​രു കൊ​ട്ട​പ്പൂ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ഇ​റ​ക്കു​ന്ന​ത്. മ​റു​നാ​ട​ൻ പൂ​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മാ​ങ്ങാ​ട്ടി​ടം ക​രി​യി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി ഇ​റ​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ന്റെ​യും കൃ​ഷി​ഭ​വ​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്.

ക​രി​യി​ൽ ഹ​രി​തം ഗ്രൂ​പ്പ് ക​ൺ​വീ​ന​ർ എം. ​ക​ല​വാ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 500 മ​ല്ലി​ക തൈ​ക​ൾ ആ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട്ട​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ലം ഒ​രു​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ 17 ഗ്രൂ​പ്പു​ക​ൾ​ക്കാ​യി 10,800 ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഒ​രു ചെ​ണ്ടു​മ​ല്ലി തൈ​ക്ക് 6.50 രൂ​പ​യാ​ണ് വി​ല. തൈ ​ന​ടീ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​സി. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ഷീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എ. ​സൗ​മ്യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ.​ബ​ഷീ​ർ. വാ​ർ​ഡ് അം​ഗം സി.​കെ. കൃ​ഷ്ണ​ൻ, സി. ​പ്രേ​മ​ല​ത, കെ. ​വി​ജേ​ഷ്, സി. ​സി​നു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts

വിമാനയാത്രക്കാര്‍ക്ക് നിര്‍ദേശവുമായി സൗദി

Aswathi Kottiyoor

മധു കേസ്‌ 25ന്‌ വീണ്ടും പരിഗണിക്കും സർക്കാരിൽ വിശ്വാസം, നീതിലഭിക്കുമെന്ന്‌ പ്രതീക്ഷ: മധുവിന്റെ കുടുംബം

Aswathi Kottiyoor

അറസ്‌റ്റിലായവരുടെ വൈദ്യ പരിശോധന: നിയമഭേദഗതിക്ക്‌ മന്ത്രിസഭായോഗത്തിന്റെ അനുമതി

WordPress Image Lightbox