പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും.
കുട്ടികളുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല.
എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനൽകണം.
എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തിൽ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും. 12 മാസമാണ് വളർത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളർത്താൻ നൽകുന്നത്.
ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിർവഹിക്കും.
പദ്ധതിയിലെ രജിസ്‌ട്രേഷൻ ജൂൺ 17 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8281110007, 9947597902. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.