23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പിഎഫ്‌ ഉയർന്ന ഓപ്‌ഷനിലെ 26 (6) രേഖ ; പകരം രേഖ നൽകാൻ അവസരം
Kerala

പിഎഫ്‌ ഉയർന്ന ഓപ്‌ഷനിലെ 26 (6) രേഖ ; പകരം രേഖ നൽകാൻ അവസരം

ഉയർന്ന പിഎഫ്‌ പെൻഷന്‌ അപേക്ഷിച്ചവരിൽ 26 (6) പ്രകാരം മുമ്പ്‌ ഓപ്‌ഷൻ നൽകിയതിന്റെ തെളിവ്‌ ഹാജരാക്കാത്തവർക്ക്‌ അപേക്ഷ തീർപ്പാക്കുന്നതിനുമുമ്പ്‌ പകരം രേഖ നൽകാം. അപേക്ഷകരിൽ ഭൂരിഭാഗംപേർക്കും ഈ രേഖ ഹാജരാക്കാത്ത സാഹചര്യത്തിലാണ് നടപടി.

26 (6) ഓപ്‌ഷനുപകരമായി, തൊഴിലുടമ സമർപ്പിച്ച ജീവനക്കാരന്റെ ശമ്പളവിവരം, ശമ്പള സ്ലിപ്പ്‌, തൊഴിലാളിയും തൊഴിലുടമയും ചേർന്ന്നൽകുന്ന അപേക്ഷ, ഉയർന്ന തുക പിഎഫിലേക്ക്‌ സ്വീകരിക്കുന്നത്‌ അംഗീകരിച്ച്‌ പിഎഫ്‌ ഓഫീസ്‌ 2022 നവംബർ നാലിനുമുമ്പ്‌ നൽകിയ കത്ത്‌ എന്നിവയിലേതെങ്കിലും ഹാജരാക്കാം. പുതുക്കിയ സർക്കുലറിലാണ് ഇതുള്ളത്. ഇപിഎഫ്‌ഒ നിശ്‌ചയിച്ച പരിധിക്കുമുകളിൽ ശമ്പളത്തിന് ആനുപാതികമായി, ജീവനക്കാർ വിരമിക്കുന്നതുവരെ തൊഴിലുടമ പിഎഫ്‌ വിഹിതം അടച്ചിട്ടുണ്ടാകണം. ഉതൊഴിലുടമ നൽകേണ്ട കൈകാര്യച്ചെലവും നൽകിയിട്ടുണ്ടാകണം. അധിക ശമ്പളത്തിന്‌ ആനുപാതികമായ തുക ജീവനക്കാരുടെ പിഎഫ്‌ അക്കൗണ്ടിൽ വരവുവച്ച് പലിശ നൽകണം. എന്നീ കാര്യങ്ങളും പെൻഷൻ അപേക്ഷ കൈകാര്യം ചെയ്യുമ്പോൾ ഫീൽഡ്‌ ഓഫീസുകൾ പരിഗണിക്കണമെന്നും സർക്കുലറിലുണ്ട്‌.

ഉയർന്ന പെൻഷൻ കണക്കാക്കുന്ന രീതിയും പുതിയ സർക്കുലറിലുണ്ട്‌. 2014 സെപ്‌തംബർ ഒന്നിനുമുമ്പ്‌ വിരമിച്ചവർക്ക്‌ വിരമിക്കുന്നതിന്‌ തൊട്ടുമുമ്പുള്ള 12 മാസ ശമ്പളത്തിന്റെ ശരാശരി അടിസ്ഥാനമാക്കിയും ഇതിനുശേഷം വിരമിച്ചവർക്കാണെങ്കിൽ അവസാനത്തെ 60 മാസത്തെ ശമ്പളശരാശരി അടിസ്ഥാനമാക്കിയുമാണ്‌ പെൻഷൻ കണക്കാക്കുക. ശരാശരി ശമ്പളത്തെ സേവന കാലയളവുകൊണ്ട്‌ ഗുണിച്ചശേഷം 70 കൊണ്ട്‌ ഹരിച്ച്‌ കിട്ടുന്നതാണ്‌ പെൻഷൻ തുക.

Related posts

നൂറുദിന കര്‍മ്മ പദ്ധതി രണ്ടാം ഘട്ടം: റവന്യൂ വകുപ്പില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

ക്രി​സ്ത്യ​ൻ നാ​ടാ​ർ സ​മു​ദാ​യ​ത്തെ എ​സ്ഇ​ബി​സി പ​ട്ടി​ക​യി​ൽ ഉൾപ്പെടുത്തും

Aswathi Kottiyoor

പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ കേ​ര​ളം മു​ന്നി​ൽ‌, മ​ര​ണ​ത്തി​ൽ ര​ണ്ടാ​മ​ത്

Aswathi Kottiyoor
WordPress Image Lightbox